കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഞ്ചാവ് വേട്ട. ബാങ്കോക്കിൽ നിന്ന് തായ് എയർവവെയ്സിൽ കൊച്ചിയിലെത്തിയ തമിഴ്നാട് സ്വദേശിനി തുളസിയിൽ നിന്ന് 1,190 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ 35 ലക്ഷത്തിലധികം രൂപ വില വരുമെന്ന് കസ്റ്റംസ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.