ആശുപത്രിയിൽ പോയി പ്രസവിച്ചതിന് മുസ്ലിയാർ മൊഴി ചൊല്ലിയ പെണ്ണുണ്ട്, ഗീർവാണമടിക്കരുത് ഉസ്താദേ! എന്തറിഞ്ഞിട്ടാണ് ഈ തള്ള്: വൈറൽ കുറിപ്പ്
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ആശുപത്രിയിൽ പോയി പ്രസവിച്ചതിന് മുസ്ലിയാർ മൊഴി ചൊല്ലിയ പെണ്ണുണ്ട്, ഗീർവാണമടിക്കരുത് ഉസ്താദേ! എന്തറിഞ്ഞിട്ടാണ് ഈ തള്ള്: വൈറൽ കുറിപ്പ്

Janam Web Desk by Janam Web Desk
Apr 15, 2025, 05:50 pm IST
FacebookTwitterWhatsAppTelegram

മലപ്പുറത്ത് വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ വ്യാപക വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയും നിരവധി മതപണ്ഡിതന്മാർ ഇതിനെ ന്യായീകരിച്ച് രം​ഗത്തുവന്നിരുന്നു. “വീട്ടു പ്രസവത്തിനു ഇസ്‌ലാമികപരമായ കുറേ നല്ല വശങ്ങളുണ്ട്. പ്രസവിക്കാൻ കിടക്കുന്ന സ്ത്രീയുടെ അരികെ ഇരുന്നു നാഫീസത്തു മാല ചൊല്ലിയാൽ റഹ്മത്തിന്റെ മലക്കുകളുടെ സാനിദ്യത്തിൽ പുണ്യം കിട്ടും. ഹോസ്പിറ്റലിലെ പുരുഷ ഡോക്ടർമാരുടെ സാന്നിധ്യം ഒഴിവാക്കാം” തുടങ്ങിയവയായിരുന്നു കണ്ടുപിടുത്തങ്ങൾ.

എന്നാലിപ്പോൾ മതപണ്ഡിതന്മാരുടെ നിലപാടുകളെ രൂക്ഷ ഭാഷയിൽ വിമർശിച്ച് രം​ഗത്തു വന്നിരിക്കുകയാണ് ഷിംന അസീസ് എന്ന ഡോക്ടർ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇവരുടെ പിന്തിരിപ്പൻ നിലപാടുകളെ ഡോക്ടർ പരിഹസിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തത്. കേരളത്തിലെ ചില മുസ്ലിം മതപണ്ഡിതന്മാർ പെണ്ണുങ്ങളെ കൊല്ലാനുള്ള കൊട്ടേഷൻ എടുത്ത് ഇറങ്ങിയിരിക്കുകയാണെന്ന് തോന്നുന്നു.നുഷ്യശരീരത്തെക്കുറിച്ച്‌ നിങ്ങൾ എന്തറിഞ്ഞിട്ടാണ്‌? യൂറിനറി ബ്ലാഡർ ഏതാ ഗാൾ ബ്ലാഡർ ഏതാന്ന്‌ അറിയാത്തവരാണ്‌ ഇവിടെ പ്രസവത്തെക്കുറിച്ച്‌ ആധികാരികമായി തള്ളുന്നത്‌ !എന്നാണ് ഡോക്ടർ ചോദിക്കുന്നത്.

കുറിപ്പ് വായിക്കാം.

കേരളത്തിലെ ചില മുസ്ലിം മതപണ്ഡിതന്മാർ പെണ്ണുങ്ങളെ കൊല്ലാനുള്ള കൊട്ടേഷൻ എടുത്ത് ഇറങ്ങിയിരിക്കുകയാണെന്ന് തോന്നുന്നു. ഇന്നലെ നടന്ന തൊപ്പിയും തലേക്കെട്ടും പ്രധാന ആകർഷണമായിട്ടുള്ള പത്രസമ്മേളനത്തിൽ സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ എന്ന പണ്ഡിതവേഷധാരി ചോദിക്കുന്നത്‌ “എന്തായിപ്പോ വീട്ടിൽ പ്രസവിച്ചാൽ?…അങ്ങനെ പാടില്ല എന്ന് നിയമമുണ്ടോ? ” എന്നാണ്. കുറച്ച് ദിവസം മുൻപ് വേറൊരാളുടെ വകയായി “മനുഷ്യഗർഭം നാല് കൊല്ലം വരെ നീണ്ടു നിൽക്കാം” എന്ന വിചിത്ര വാദവും കേട്ടിരുന്നു. ഇതിന്റെയൊക്കെ മറുപടി എഴുതിയും പറഞ്ഞും തഴമ്പിച്ചതാണ്. പറയാനുള്ളത് വേറെ ചിലതാണ്.
ആവശ്യത്തിനും അതിലേറെയും ഖുർആനും ഹദീസും കിതാബുകളും വർഷങ്ങളോളം പഠിച്ച ഇവരോട് ഇവയിൽ ഏതെങ്കിലും ഒന്നിലെ ഒരു ഭാഗത്തെക്കുറിച്ച് ഞാൻ വളരെ ആധികാരികമായി തള്ളിയാൽ “ഇതൊക്കെ പറയാൻ ഇവൾ ഏതെടാ? ഇവൾക്ക് ഇസ്‌ലാമിനെ കുറിച്ച് എന്ത് പുല്ല് അറിയാം” എന്ന് നിങ്ങൾ ചിന്തിക്കുകയും വളരെ നിശിതമായി എന്നെ വിമർശിക്കുകയും ചെയ്യില്ലേ? എനിക്കതിനുള്ള അർഹത ഇല്ലെന്ന് നിങ്ങൾക്കറിയാം. എക്സാക്റ്റ്ലി ഇതാണ്‌ ഇപ്പോൾ എന്റെയും മനസ്സിലുള്ളത്‌. മനുഷ്യശരീരത്തെക്കുറിച്ച്‌ നിങ്ങൾ എന്തറിഞ്ഞിട്ടാണ്‌? യൂറിനറി ബ്ലാഡർ ഏതാ ഗാൾ ബ്ലാഡർ ഏതാന്ന്‌ അറിയാത്തവരാണ്‌ ഇവിടെ പ്രസവത്തെക്കുറിച്ച്‌ ആധികാരികമായി തള്ളുന്നത്‌ !
ഇനി ഇതിന്റെ ഉത്തരമായി ആ മറ്റേ ഐറ്റം എടുക്കണ്ട – ഇസ്‌ലാമിന്റെ ലോകാവസാനം വരെയുള്ള നിലനിൽപും അതിന്റെ മഹനീയതയും. ആരെങ്കിലും നിങ്ങളുടെ ‘മഹദ് വചനം’ എതിർത്താൽ ‘ഇസ്‌ലാമിനെ തൂക്കി കൊന്നേ’ എന്ന് ഇരവാദം മുഴക്കി നിലവിളിച്ചോണ്ട് വരികയും വേണ്ട. നിങ്ങൾ പറയുന്ന വിശദീകരണവും വായിൽ തോന്നിയത് കോതക്ക് പാട്ടുമല്ല മതം. ആണെന്ന് വിശ്വസിക്കുന്ന ചില പൊട്ടക്കിണറ്റിലെ തവളകളായ അണികൾ തലച്ചോറ് പണയത്തിൽ ആയത് കൊണ്ട് അങ്ങനെ വിശ്വസിച്ചേക്കാം.. ആത്മീയനേതാക്കൾ തുപ്പിയാലും പായസമാണെന്ന്‌ പറഞ്ഞ്‌ കോരി കുടിക്കുന്നതൊക്കെ വല്ലാത്ത ശോചനീയാവസ്ഥ തന്നെയാണ്.
പിന്നെ, ഈ നാലും മൂന്നും ഏഴ് പണ്ഡിതവേഷധാരികൾ പുലമ്പുന്ന ആളെകൊല്ലി തത്വങ്ങൾ ആയിരുന്നു ഇസ്ലാമെങ്കിൽ ഇന്ന് ഞാൻ ഉൾപ്പെടെയുള്ളവർ വീട്ടിൽ നിന്ന് പ്രസവിക്കാൻ നിർബന്ധിതരായി മയ്യത്തായേനെ…
ഉയരം കുറവായതിന്റെയും ഇടുപ്പ് വിസ്താരം കുറഞ്ഞതിന്റെയും പേരിൽ പതിനൊന്ന് മണിക്കൂർ ലേബർ റൂമിൽ പ്രസവവേദന തിന്ന്, ഡോക്ടറുടെ മേൽനോട്ടത്തിൽ കഴിഞ്ഞ്, പ്രസവം പുരോഗമിക്കുന്നില്ലെന്ന് കണ്ട് അവസാനനിമിഷം സിസേറിയനിലൂടെ എന്റെ മോനെ പുറത്തെടുത്തത് കൊണ്ട് മാത്രം ജീവിച്ചിരിക്കുന്നവളാണ് ഞാൻ, എന്റെ മകനും. ആരും ഞങ്ങളെ വേദന തുടങ്ങിയ പാടെ കീറീട്ടില്ല, ഉപദ്രവിച്ചിട്ടില്ല. ഈ പറയുന്ന ‘സിസേറിയനോടെ രോഗിയാകലും, നട്ടെല്ലിന് കുത്തി വെച്ചത് കൊണ്ടുള്ള വിട്ട് മാറാത്ത നടുവേദനയയും’ ഒന്നും ഉണ്ടായിട്ടില്ല. ആ തീരുമാനം കൊണ്ട് എന്റെ കുട്ടികൾക്ക് ഇന്ന് തള്ളയുണ്ട്, അത് ചെറിയൊരു കാര്യമല്ല.
പെണ്ണുങ്ങൾ എവിടെ പ്രസവിക്കുമെന്ന് ബീജദാതാവ് തന്റെ വിവരക്കേട് ആധാരമാക്കി തീരുമാനിക്കുമ്പോ മിണ്ടാതെ അനുസരിച്ച് ഇരുട്ടുമുറിയിലേക്ക് കേറിക്കിടന്നു രണ്ട് ജീവൻ പണയം വെച്ച് പ്രസവിക്കാൻ ശ്രമിക്കുന്ന ആ സ്ത്രീകളുടെ ‘തീരുമാനം, സ്വാതന്ത്ര്യം’ എന്നൊന്നും ഗീർവാണമടിക്കരുത് ഉസ്താദേ… ഉച്ചക്ക് മുരിങ്ങയില താളിക്കണോ ഉണക്കമീൻ പൊരിക്കണോ എന്ന തീരുമാനം വരെ കുട്ടികളുടെ ബാപ്പയുടെ ഇഷ്ടം പോലെ തീരുമാനിക്കുന്ന അടുക്കളകൾ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്… സ്വന്തം ഇഷ്ടം എന്നൊരു സംഗതി ഉണ്ടെന്നു പോലും മറന്നു പോയ പാവം പെണ്ണുങ്ങൾ! എന്നിട്ടാണ്‌…
ആണുങ്ങൾ ‘അനുവദിച്ചു തരുന്ന’ തീരുമാനങ്ങളും പരിമിതസ്വാതന്ത്ര്യങ്ങളും ജനനം മുതൽ സഹിക്കുന്നവൾ പുരക്കകത്ത് പെറണം എന്ന് പറഞ്ഞാൽ കേൾക്കേണ്ടി വരും. ആശുപത്രിയിൽ പോയി പ്രസവിച്ചതിന്റെ പേരിൽ ഒരു മുസ്ലിയാർ മൊഴി ചൊല്ലിയ പെണ്ണിനെയും അറിയാം. നിങ്ങളെ പോലെ വായുവിൽ നിന്നെടുത്ത് തള്ളുന്നതല്ല, നേരിട്ടറിയാവുന്ന കേസാണ്.
അപ്പൊ പറഞ്ഞ് വന്നത് ഇത്രേ ഉള്ളൂ.. മതപ്രഭാഷണത്തിൽ പറയാൻ തന്നെ തീർത്താൽ തീരാത്തത്ര വിഷയങ്ങൾ ഉണ്ടല്ലോ… അതൊക്കെ പറഞ്ഞ് പൈസ ഉണ്ടാക്കുന്നുമുണ്ടല്ലോ… മനുഷ്യരുടെ ജീവനും ആരോഗ്യവും ജീവിതവും സംരക്ഷിക്കാൻ തക്ക വിദ്യാഭ്യാസയോഗ്യതയും കഴിവും ഉള്ളവർ നമ്മുടെ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉണ്ട്‌…അവരത്‌ വൃത്തിക്ക്‌ ചെയ്യുന്നുമുണ്ട്‌. നിങ്ങളായിട്ട്‌ സുയിപ്പാക്കാഞ്ഞാൽ മതി.
വറ്റിച്ചു വെച്ച ചോറും ഇറച്ചിയും ദിവസവും തിന്നിട്ട് എല്ലിന്റെ ഉള്ളിൽ കുത്തുമ്പോ നാട്ടിലുള്ള പെണ്ണുങ്ങളെ മുഴുവനായങ്ങോട്ട് സംരക്ഷിക്കാൻ ഇറങ്ങേണ്ട. ഈ പറഞ്ഞ ജാതി ജാഹിലിയ്യ കാലത്തെ ഹലാക്കിലെ സംരക്ഷണവും ഞങ്ങൾക്ക് വേണ്ട. ഈ വിഷയത്തിൽ നിങ്ങൾ ഒന്ന്‌ മിണ്ടാതിരുന്നാൽ തന്നെ പടച്ചോന്റെ അതുല്യമായ പ്രതിഫലം ഉണ്ടാകും.
അമ്മാതിരി സാമൂഹ്യദ്രോഹമാണ് ഇപ്പോൾ നിങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്നത്…
Dr. Shimna Azeez

“>

Tags: azeezleadersslamsreligiousdr shimna
ShareTweetSendShare

More News from this section

ഉത്തരവാദിത്തപരം, ഉചിതം; ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ച് ജാപ്പനീസ് പ്രതിരോധ വിദ്​ഗധൻ

പരീക്ഷ ബോർഡിന്റെ വ്യാജ വെബ്‌സൈറ്റ്; പരീക്ഷ നടത്തി മാർക്ക് ലിസ്റ്റ് വിതരണം ചെയ്തു, പരാതിയിൽ നടപടിയില്ല

ജോലി ഭാരം താങ്ങാനാവുന്നില്ല; വീട്ടുകാരോട് അപകടത്തിൽ മരിച്ചെന്ന് പറയണം; സുഹൃത്തുകൾക്ക് സന്ദേശമയച്ച് ‘ഒല’ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

ജ്യോതി മൽഹോത്രയുടെ വ്ലോഗുകൾ സ്പോൺസർ ചെയ്ത ട്രാവൽ ആപ്പിനും പാക് ബന്ധം; ‘വീഗോ’ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിൽ

കന്നഡ നടി രന്യ റാവു ഉൾപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസ്: കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്

സൗബിന് തിരിച്ചടി, മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെയുള്ള അന്വേഷണം തുടരും; കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

Latest News

ചർമം സംരക്ഷിക്കാൻ വർഷങ്ങളോളം വെയിലേൽക്കാതെ നടന്നു; ഉറക്കത്തിൽ തിരിഞ്ഞുകിടക്കെ യുവതിയുടെ അസ്ഥി നുറുങ്ങി; കാരണം വെളിപ്പെടുത്തി ഡോക്ടർമാർ

മക്കളുടെ പാഠപുസ്‌തകം വാങ്ങാൻ വീട്ടിൽ നിന്നും ഇറങ്ങി; ഭാര്യയെ കാണാനില്ലെന്ന് യുവാവിന്റെ പരാതി

ഭർത്താവിന്റെ അവിഹിതം കണ്ടെത്താൻ വ്യാജ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തു‍ടങ്ങി; ഒടുവിൽ ഭാര്യ അറസ്റ്റിലായി, വമ്പൻ ട്വിസ്റ്റ്

“വികസനം നടത്താൻ ചങ്കുറപ്പുള്ള പ്രധാനമന്ത്രിയാണ് നമുക്കുള്ളത്, അതിനായി തെരഞ്ഞെടുപ്പിൽ ജയിച്ചവരും തോറ്റവരും ഒരുമിച്ച് നിൽക്കണം”: സുരേഷ് ഗോപി

പൊറോട്ടയ്‌ക്കൊപ്പം ഇനി ​ഗ്രേവി ചോദിക്കരുത്, പണികിട്ടും!!! സൗജന്യമായി കൊടുക്കേണ്ടതില്ലെന്ന് ഉപഭോക്തൃ കമ്മീഷൻ

സർവകലാശാലാ നിയമ ഭേദഗതി ബില്ലിനെതിരെ സിൻഡിക്കേറ്റ് – സെനറ്റ് അംഗങ്ങളുടെ സെക്രട്ടേറിയറ്റ് ധർണ്ണ നാളെ (വെള്ളിയാഴ്ച)

ജേക്കബ് ബെഥേൽ നാട്ടിലേക്ക് മടങ്ങി; പകരക്കാരനും റെഡി, കിവീസ് താരത്തെ ടീമിലെത്തിച്ച് ആർസിബി

മലേഷ്യയില്‍ ഈ വര്‍ഷത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു; അനധികൃത താമസക്കാര്‍ക്ക് മടങ്ങാന്‍ അവസരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies