കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. ഇന്ന് പുലർച്ചെ 4.43 നാണ്ഭൂകമ്പം അനുഭവപ്പെട്ടത്.
രാജ്യത്തെ ഹിന്ദുക്കുഷ് പ്രവിശ്യയിലെ പഹ്‌ലാൻ നഗരത്തിൽ നിന്ന് 164 കിലോമീറ്റർ അകലെ 75 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ കുലുങ്ങി.
അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിന്റെ അനുരണനങ്ങൾ ഇന്ത്യയിലും അനുഭവപ്പെട്ടു. തലസ്ഥാനമായ ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.
ദക്ഷിണേഷ്യയിലെ ഏറ്റവും കൂടുതൽ ഭൂകമ്പദുരന്ത സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാൻ.















