ന്യൂഡൽഹി: വഖഫ് നിയമത്തിലെ ഭേദഗതി ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ സമര്പ്പിക്കപ്പെട്ട റിട്ട് ഹർജികൾ ഇന്ന് കോടതി പരിഗണിയ്‌ക്കും.
ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയ വഖഫ് ബോർഡ് ഭേദഗതി നിയമം പ്രസിഡന്റ് ദ്രൗപതി മുർമു അംഗീകാരം നൽകിയതിനെ തുടർന്ന് പ്രാബല്യത്തിൽ വന്നു.
വഖഫ് ബോർഡ് ഭേദഗതി നിയമത്തിനെതിരെ രാഷ്‌ട്രീയ ലക്ഷ്യത്തോടെ സുപ്രീം കോടതിയിൽ നിരവധി കേസുകൾ ഫയൽ ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ഈ ഹർജികൾ പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, സഞ്ജയ് കുമാർ, കെ.വിവിശ്വനാഥൻ. എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.















