മുംബൈ: മഹാരാഷ്‌ട്രയിലെ നാസിക്കിൽ അനധികൃതമായി സ്ഥാപിച്ച മസ്ജിദ് കെട്ടിടം പൊളിക്കുന്നതിനിടയിൽ സംഘർഷം. തീവ്ര ഇസ്ലാമിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ 21 പൊലീസുകാർക്ക് പരിക്കേറ്റു. പൊലീസ് വാഹനങ്ങളും അക്രമികൾ തകർത്തു.
ബോംബെ ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമായിരുന്നു നാസിക്ക് നഗരത്തിലെ കാത്തീ ഗല്ലിയിലുള്ള സത്പീർ ബാവ ദർഗ പൊളിക്കാൻ നാസിക്ക് മുൻസിപ്പൽ കോർപറേഷൻ തയ്യാറായത്. എന്നാൽ മസ്ജിദ് പൊളിക്കാൻ സമ്മതിക്കില്ലെന്ന് വ്യക്തമാക്കി നൂറുകണക്കിന് തീവ്ര ഇസ്ലാമിസ്റ്റുകൾ മേഖലയിൽ തമ്പടിച്ചു. ഇവർ അപ്രതീക്ഷിതമായി പൊലീസിന് നേർക്ക് കല്ലുകളും ഇരുമ്പ് വടികളും വലിച്ചെറിയുകയായിരുന്നു. പൊലീസിന്റെ മൂന്ന് വാഹനങ്ങളും അക്രമികൾ തകർത്തു.
ആക്രമണത്തിന് പിന്നാലെ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ എത്തി ലാത്തിച്ചാർജ് നടത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. പരിക്കേറ്റ 21 പൊലീസുകാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമികളുടെ വാഹനങ്ങളും പൊലീസ് കണ്ടുകെട്ടി. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് നാസിക്ക് ഡി.സി.പി കിരൺ കുമാർ ചവാൻ അറിയിച്ചു.
പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ച് സുരക്ഷ കർശനമാക്കിയ ശേഷം നാസിക്ക് മുൻസിപ്പൽ കോർപ്പറേഷൻ അനധികൃത കെട്ടിടം പൂർണ്ണമായും പൊളിച്ചുനീക്കി.















