സമുദ്രനിരപ്പിൽ നിന്ന് 12,756 അടി ഉയരം!! അമർനാഥ് തീർത്ഥാടനത്തിന് ജൂലൈ 3 ന് തുടക്കമാകും; രജിസ്ട്രേഷൻ തുടങ്ങി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

സമുദ്രനിരപ്പിൽ നിന്ന് 12,756 അടി ഉയരം!! അമർനാഥ് തീർത്ഥാടനത്തിന് ജൂലൈ 3 ന് തുടക്കമാകും; രജിസ്ട്രേഷൻ തുടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2025, 06:08 pm IST
FacebookTwitterWhatsAppTelegram

ഹിമാലയൻ മലനിരകളിൽ സ്ഥിതിചെയ്യുന്ന അമർനാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈനായും ഓഫ്‌ലൈനായും രജിസ്റ്റർ ചെയ്യാം. 220 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ശ്രീ അമർനാഥ്ജി ദേവാലയ ബോർഡിന്റെ (SASB) ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ഓൺലൈൻ രജിസ്ട്രേഷൻ. രാജ്യത്തുടനീളമുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്റെ ശാഖകളിൽ ഓഫ്‌ലൈൻ രജിസ്ട്രേഷൻ സൗകര്യമുണ്ട്.

ആറ് ലക്ഷത്തോളം ഭക്തരെയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. ജൂലൈ 3 നാണ് യാത്ര ആരംഭിക്കുക. 39 ദിവസം നീണ്ടുനിൽക്കുന്ന തീർത്ഥാടനം രക്ഷാബന്ധൻ ഉത്സവത്തോടനുബന്ധിച്ച് ഓഗസ്റ്റ് 9 ന് സമാപിക്കും.

അനന്ത്നാഗ് ജില്ലയിലെ പഹൽഗാം, ഗണ്ടേർബാൽ ജില്ലയിലെ ബാൽതാൽ എന്നീ
രണ്ട് പാതകളിലൂടെയായിരിക്കും യാത്ര. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ അധ്യക്ഷതയിൽ നടന്ന ശ്രീ അമർനാഥ് ദേവാലയ ബോർഡിന്റെ യോ​ഗത്തിലാണ് ഷെഡ്യൂളിന് അന്തിമരൂപം നൽകിയത്.  ഇ-കെവൈസി പരിശോധന, ആർഎഫ്ഐഡി ട്രാക്കിംഗ് കാർഡുകളുടെ വിതരണം, ഓൺ-ദി-സ്പോട്ട് രജിസ്ട്രേഷൻ സംവിധാനങ്ങൾ എന്നിവ ഏർപ്പെടുത്താനും യോ​ഗത്തിൽ തീരുമാനമായി. രജിസ്ട്രേഷന് മുമ്പ് ഭക്തർ വൈദ്യപരിശോധനയ്‌ക്ക് നടത്തണമെന്ന് ബോർഡ് അഭ്യർത്ഥിച്ചു.

മഞ്ഞിൽ രൂപം കൊള്ളുന്ന ശിവലിംഗം സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് അമർനാഥ് ഗുഹാ ക്ഷേത്രം. സമുദ്രനിരപ്പിൽ നിന്ന് 12,756 അടി ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറടി ഉയരവും അൻപത് അടി ആഴവുമുള്ളതാണ് അമർനാഥ് ഗുഹ. ശ്രാവണമാസത്തിലെ പൗർണമി നാളിൽ ഭഗവാൻ ശിവൻ ഗുഹാ ക്ഷേത്രത്തിൽ പ്രത്യക്ഷപ്പെടുന്നതെന്നാണ് വിശ്വാസം. അതിനാലാണ് ശ്രാവണ മാസത്തിൽ അമർനാഥ് തീർത്ഥാടനം നടത്തുന്നത്. മുൻകൂട്ടി പ്രത്യേക അനുമതി ലഭിച്ചവർക്കു മാത്രമേ ഇവിടം സന്ദർശിക്കാൻ അനുമതിയുള്ളൂ.

Tags: Amarnath YatraAmarnath Yatra 2025
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies