കൊല്ലം: ജില്ലയിൽ രേഖകളില്ലാത്ത പണം പിടികൂടി. ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. രേഖകളില്ലാത്ത 15 ലക്ഷം രൂപ പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് എത്തിച്ച പണമായിരുന്നു പിടികൂടിയത്. പണം കൊണ്ടുവന്നത് കാറിലായിരുന്നു. ചെക്പോസ്റ്റിൽ എക്സൈസിന്റെ വാഹന പരിശോധന തുടരുകയാണ്.