ഷൈൻ ടോം ചാക്കോ കൃത്യസമയത്ത് ഷോട്ടിന് വരുന്നയാളെന്ന് നടി സ്വാസിക വിജയ്. കമൽ സർ സംവിധാനം ചെയ്ത. ‘വിവേകാനന്ദൻ വൈറലാണ്’ എന്ന സിനിമയിൽ ഷൈനിനൊപ്പം ജോലി ചെയ്തിട്ടുണ്ട്. . എനിക്ക് ഇത്തത്തിലുള്ള അനുഭവം ഉണ്ടായിട്ടില്ല. കൃത്യസമയത്ത് ഷോട്ടിനു വരികയും എല്ലാ കാര്യങ്ങളും ചെയ്യുകയും ചെയ്യുന്ന ഒരാളായിരുന്നു. ഷൈനിന്റെ സഹകരണം കൊണ്ടു തന്നെ പറഞ്ഞ ഡേറ്റിൽ ആ സിനിമ തീർക്കുകയും ചെയ്തു. അതുകൊണ്ട് വ്യക്തിപരമായി ഈ വിഷയത്തിൽ കൂടുതൽ പറയാനും പറ്റില്ല. ആ സിനിമയുടെ സെറ്റിൽ എന്താണ് സംഭവിച്ചതെന്നും അറിയില്ല. നടി വിൻസി അലോഷ്യസിന്ർറെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സ്വാസികയും പ്രതികരണം.
ധൈര്യപൂർവമായ നിലപാടാണ് വിൻസിയുടേതെന്നും സ്വാസിക ചൂണ്ടിക്കാട്ടി.
ഇത്തരം സംഭവങ്ങൾ ആവർത്താതിരിക്കാൻ സംവിധായകരും നിർമാതാക്കളും ശ്രദ്ധിക്കണം. പരാതിയിൽ ശക്തമായ നടപടി വേണമെന്നും സ്വാസിക പറഞ്ഞു. ആ സിനിമയുടെ സെറ്റിൽ എന്താണ് സംഭവിച്ചതെന്നും അറിയില്ല. പക്ഷേ ഒരാൾ ഒരു പരാതി വ്യക്തമായി പറഞ്ഞ സാഹചര്യത്തിൽ അതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് മാത്രമേ പറയാൻ കഴിയൂ.
വിൻസി ധൈര്യപൂർവം മുന്നോട്ടു വന്ന് അവരുടെ അനുഭവം തുറന്നു പറഞ്ഞു. നമ്മളെല്ലാം അതു കേൾക്കുകയും അന്വേഷിക്കുകയും നടപടികൾ എടുക്കുകയും വേണം. പെൺകുട്ടികൾ ഇങ്ങനെയുള്ള കാര്യങ്ങൾ തുറന്നു പറയുന്നില്ല എന്ന് പലരും പറയാറുണ്ട്. ഇപ്പോൾ ഒരാൾക്കുണ്ടായ അനുഭവം വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു, സ്വാസിക പറഞ്ഞു.















