കൊച്ചി: ബംഗാളില്‍ ഹിന്ദുക്കള്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ പ്രതിഷേധിച്ച് 20ന് വൈകുന്നേരം 7 മണിക്ക് വീടുകളില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ച് വിളക്ക് കൊളുത്തി പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു അഭ്യര്‍ത്ഥിച്ചു.
ഏകപക്ഷീയമായി അക്രമത്തിനിരയായിക്കൊണ്ടിരിക്കുന്ന ഹിന്ദുക്കളോട് ജാതിമത രാഷ്‌ട്രീയ ഭേദമന്യേ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സമയമാണിത്. അക്രമത്തെ തുടര്‍ന്ന് നിരവധി പേരാണ് അഭയാര്‍ത്ഥികളായി തീര്‍ന്നത്. നിരവധി ഹിന്ദു ഭവനങ്ങളും അവരുടെ സ്ഥാപനങ്ങളും അടിച്ച് തകര്‍ക്കപ്പെട്ടു. പാലസ്തീന് വേണ്ടി മുറവിളിക്കുന്നവര്‍ ബംഗാളിലെ ഹിന്ദുവേട്ട കാണാതെ പോകുന്നതിന് കാരണം അക്രമികളുടെ മതമാണ്. മതം നോക്കി അക്രമങ്ങളോട് പ്രതികരിക്കുന്നവരുടെ കാപട്യം ജനങ്ങള്‍ തിരിച്ചറിയണമെന്ന് ബാബു ആവശ്യപ്പെട്ടു.