വിവാദങ്ങളുടെ നൂലാമാലകൾക്കിടയിലും സോഷ്യൽമീഡിയയിൽ സജീവമായി ഷൈൻ ടോം ചാക്കോ. കഴിഞ്ഞ ദിവസം ഹോട്ടലിൽ പരിശോധനക്കെത്തിയ ഡാൻസാഫ് സംഘത്തെ കണ്ട് സ്ഥലംവിട്ട ഷൈനിനായി പൊലീസ് തെരച്ചിൽ തുടരുന്നതിനിടെയാണ് ഷൈൻ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്. ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ സംഭവത്തിൽ ഷൈനിനെ ന്യായീകരിച്ചുള്ള സഹോദരൻ ജോ ജോൺ ചാക്കോയുടെ പരാമർശം ഷൈൻ സ്റ്റോറിയിൽ പങ്കുവച്ചു.
“ഷൈൻ ഓടിയതിൽ എന്ത് തെറ്റ്. റൺ കൊച്ചി റൺ സംഘടിപ്പിക്കാറുണ്ടല്ലോ, അതിന്റെ ഭാഗമായി കണ്ടാൽ മതി. ഇറങ്ങി ഓടുന്നതാണോ പ്രശ്നം. ഓടാനുള്ള പരിപാടികളായ മാരത്തോൺ നടത്താറില്ലേ ഇവിടെ. മോശമായി പെരുമാറിയെന്ന് ആരുടെ പരാതിയാണ്. എന്നോട് പറഞ്ഞിട്ടില്ല പരാതി”- എന്നായിരുന്നു ജോ ജോണിന്റെ പ്രതികരണം. ഇതാണ് ഷൈൻ ഇൻസ്റ്റയിൽ പങ്കുവച്ചത്. ഇതുകൂടാതെ പല വീഡിയോകളും ഷൈൻ സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്.
ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതിന്റെ കാരണം അറിയാൻ പൊലീസ് ചോദ്യം ചെയ്യാനിരിക്കെയാണ് ഷൈൻ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, ഷൈൻ നേരിട്ടാണോ ഇൻസ്റ്റ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്ന കാര്യം വ്യക്തമല്ല.















