ലഹരി ഉപയോഗിച്ച് നടി വിൻ സി അലോഷ്യസിനെതിരെ മോശമായി പെരുമാറിയെന്ന് ആരോപണം നേരിടുന്ന നടൻ ഷൈൻ ടോം ചാക്കോയെ വിമർശിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. നടനിൽ നിന്ന് തനിക്കും മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും വെളിപ്പെടുത്തുകയാണ് അവർ.
“ഒരിക്കൽ ഈ നടന്റെ ലീലാവിലാസങ്ങൾ വിളിച്ചുപറഞ്ഞപ്പോൾ അകത്തളത്തിലിരുന്ന പല പ്രമുഖരും ആദ്യം അഭിനന്തിച്ചു. തൊട്ടുപിന്നാലെ എന്നെ കുറ്റക്കാരിയാക്കി എനിക്ക് നേരെ വിരൽ ചൂണ്ടി. എന്റെ സിനിമയുടെ കാര്യം ഞാൻ നോക്കുമെന്നും തന്നോട് മാപ്പ് പറയണമെന്നും ആ നടനും കുടുംബവും സംവിധായകനും ആവശ്യപ്പെട്ടു. എന്നാൽ ഞാന നിലപാടിൽ ഉറച്ചുനിന്നു.
എന്നെ പിന്തുണച്ചത് ആ നടി മാത്രമായിരുന്നു( അനുവാദില്ലാതെ പേര് പറയുന്നില്ല) ആ സിനിമ പൂർത്തിയാക്കി. അടുത്ത കാലത്ത് ഐഫ അവാർഡിന് ദുബായിലെത്തിയപ്പോഴും ഈ നടന്റെ വികൃതികൾ നേരിട്ട് കണ്ടു. സിനിമയിൽ ഇവൻ കാട്ടിക്കൂട്ടുന്ന തോന്ന്യാസം നേരിൽ കണ്ടതാണ് ഞാനും എന്റെ സഹപ്രവർത്തകരും. ഏത് അർത്ഥത്തിലാണ് ഇവൻ നല്ല നടൻ ആവുന്നേ? ഇയാളുടെ സിനിമകൾ ഒരേ ടൈപ്പ് അല്ലേ. വെള്ള പൂശാൻ ചിലർ”.
View this post on Instagram
“>