തിരുവനന്തപുരം: വഖഫ് ഭേദഗതിയുടെ പേരില്‍ ബംഗാളിലെ ഹിന്ദുക്കള്‍ക്ക് നേരെ ഇസ്ലാമിക മതമൗലികവാദികള്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധമാര്‍ച്ച് നടത്തി. വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ബംഗാളില്‍ നടക്കുന്ന ഹിന്ദു വംശഹത്യക്ക് വഖഫ് നിയമഭേദഗതി ഒരു കാരണം മാത്രമാണ്. ഹിന്ദു വിരുദ്ധ കലാപത്തിനെതിരെ 20ന് എല്ലാ ഹൈന്ദവ ക്ഷേത്രങ്ങളിലും ഭവനങ്ങളിലും സന്ധ്യാദീപം തെളിയിച്ച് പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുമെന്നും വിജി തമ്പി പറഞ്ഞു.
വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് ജി.സനല്‍കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പിശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ജി.കെ സുരേഷ്ബാബു, സംസ്ഥാന പ്രചാര്‍ പ്രമുഖ് ഷാജു വേണുഗോപാല്‍, ജില്ലാ അധ്യക്ഷന്‍ മുക്കംപാലമൂട് രാധാകൃഷ്ണന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ ടി.ജയചന്ദ്രന്‍, സംസ്ഥാന സെക്രട്ടറിമാരായ കെ.പ്രഭാകരന്‍, സന്ദീപ് തമ്പാനൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി വഴയില ഉണ്ണി, താലൂക്ക് സെക്രട്ടറി സജിന്‍ അംബുജാക്ഷന്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വിശേഷാല്‍ സമ്പര്‍ക്ക പ്രമുഖ് കെ.എസ് റെജി, വിഭാഗ് സെക്രട്ടറി സി.ബാബുക്കുട്ടന്‍, സന്ദീപ് സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.















