ആദ്യത്തെ കൺമണിയുടെ പേരും ചിത്രവും പങ്കുവച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം കെ എൽ രാഹുലും ഭാര്യ ആതിയ ഷെട്ടിയും. മാർച്ച് 24 നാണ് ദമ്പതികൾ തങ്ങൾക്ക് പെൺകുഞ്ഞ് പിറന്ന വിവരം പങ്കുവച്ചത്. “ഇവാര വിപുല രാഹുൽ” എന്നാണ് ഇരുവരും മകൾക്ക് പേരിട്ടിരിക്കുന്നത്. രാഹുലിന്റെ 33-ാം പിറന്നാൾ ദിനത്തിലാണ് ദമ്പതികൾ കുഞ്ഞിന്റെ പേരും ചിത്രവും പങ്കുവച്ചിരിക്കുന്നത്.
ഇരുവരുടെയും ഇൻസ്റ്റഗ്രാം പേജിൽ പങ്കിട്ട പോസ്റ്റിൽ തന്റെ കുഞ്ഞിനെ മാറോട് ചേർത്ത് പിടിച്ചിരിക്കുന്ന രാഹുലിന്റെയും മകളുടെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്ന ആതിയയുടെയും ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. “ഞങ്ങളുടെ കുഞ്ഞ് പെൺകുട്ടി, ഞങ്ങളുടെ എല്ലാം. ഇവാര ~ ദൈവത്തിന്റെ സമ്മാനം,” എന്നതാണ് മനോഹരമായ കുടുംബചിത്രത്തിന്റെ അടിക്കുറിപ്പ്.
View this post on Instagram
മറ്റൊരു പോസ്റ്റിൽ ആതിയ കുഞ്ഞ് ഇവാരയുടെ പേരിന്റെ അർത്ഥവും വിശദീകരിച്ചു. ‘ദൈവത്തിന്റെ സമ്മാനം’ എന്നാണ് ഇവാര എന്ന പടം അർത്ഥമാക്കുന്നത്. ഇവരയുടെ മുത്തശ്ശിയോടുള്ള സ്മരണാർത്ഥമാണ് മകളുടെ പേരിനൊപ്പം വിപുല എന്ന് ചേർത്തിരിക്കുന്നത്. ഒടുവിൽ രാഹുൽ എന്ന അച്ഛന്റെ പേരും. പോസ്റ്റ് പങ്കുവച്ചതിനുപിന്നാലെ സുഹൃത്തുക്കളും ആരാധകരും ദമ്പതികൾക്ക് ആശംസകളും കുഞ്ഞ് ഇവാരയ്‌ക്ക് അനുഗ്രഹങ്ങളും നേർന്ന് കമന്റ് ബോക്സിലെത്തി. അനുഷ്‌ക ശർമ്മ, മലൈക അറോറ, വാണി കപൂർ, തുടങ്ങിയ താരങ്ങളും ഇതിൽ ഉൾപ്പെട്ടു.