മകളുടെ ഭാവി വരനൊടൊപ്പം അമ്മ ഓളിച്ചോടിയ വാർത്ത ദിവസങ്ങൾക്ക് മുമ്പാണ് പുറത്ത് വന്നത്. അതിനിടെ പ്രദേശത്ത് തന്നെ മകളുടെ ഭർതൃപിതാവിനൊപ്പം 43 കാരി ഓളിച്ചോടി.യുപി ബഡാൻ സ്വദേശിയായ മംമ്ത മരുമകന്റെ പിതാവ് ഷൈലേന്ദ്ര (46) യ്‌ക്കൊപ്പം നാടുവിട്ടത്.
മംമ്തയ്‌ക്ക് നാല് കുട്ടികളുണ്ട്. ട്രക്ക് ഡ്രൈവറാണ് മംമ്തയുടെ ഭർത്താവ് സുനിൽ കുമാർ. മാസത്തിൽ രണ്ടുതവണ മാത്രമേ സുനിൽ കുമാർ വീട്ടിൽ വരാറുള്ളൂ. 2022 ലാണ് ശൈലന്ദ്രയുടെ മകനും മംമ്തയുടെ മകളും വിവാഹിതരായത്. പിന്നീട് ശൈലന്ദ്ര വീട്ടിൽ സ്ഥിരം സന്ദർശകനായായി മാറി. അർദ്ധരാത്രിയിലാണ് അയാൾ വന്നിരുന്നത്. പുലർച്ചെ തിരിച്ച് പോകും. ശൈലന്ദ്ര വന്നാൽ മുറിയിൽ നിന്നും മാറിക്കിടക്കാൽ അമ്മ ആവശ്യപ്പടും, മംമ്തയുടെ മകൻ പറഞ്ഞു.
ട്രക്കുമായി ദീർഘദൂര ഓട്ടം പോയാലും പതിവായി വീട്ടിലേക്ക് പണം അയയ്‌ക്കാറുണ്ടെന്ന് സുനിൽ കുമാർ പറഞ്ഞു. മരുമകന്റെ അച്ഛനായതിനാൽ ആരും സംശയിച്ചില്ല. പണവും ആഭരണങ്ങളുമായാണ് അവർ ടെമ്പോയിൽ കയറി സ്ഥലം വിട്ടത്. സുനിൽ കുമാർ നിരാശയോടെ പറഞ്ഞു. സുനിൽ കുമാറിന്റെ പരാതിയിൽ ശൈലേന്ദ്രയ്‌ക്കെതിരെ ദാതഗഞ്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.