കൊച്ചി: ഷൈൻ ടോം ചാക്കോയയുടെ അറസ്റ്റിന് പിന്നാലെയും സമാന രീതിയിലുള്ള പ്രതികരണവുമായി സഹോദരൻ ജോ ജോൺ ചാക്കോ. ‘ ചേട്ടനെ കുറെ ദിവസമായി കണ്ടിട്ടില്ല. ബന്ധപ്പെട്ടിട്ടുമില്ല. ഞാൻ വിളിച്ചാൽ ചേട്ടൻ ഫോണെടുക്കാറില്ല. ചേട്ടനെ കൊണ്ടു പോയോ എന്നറിയില്ല. ഞാൻ ആ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. സാമ്പത്തിക പ്രശ്നം കാരണം വീട്ടിലെ കേബിള്‍ കട്ടാക്കിയിരുന്നു. അതിനാൽ വാര്‍ത്തയൊന്നും അങ്ങനെ കാണാറില്ല.
ചേട്ടനെ ഡീ അഡിക്ഷൻ സെന്ററിൽ കൊണ്ടുപോയിട്ടുണ്ടോ എന്നറിയില്ല. എന്നെ രണ്ടാഴ്ച മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയിട്ടുണ്ട്. മാദ്ധ്യമപ്രവർത്തകർ പുകവലിക്കുന്നത് കണ്ടിട്ടുണ്ട്. നിങ്ങൾ ആരും ഡീ അഡിക്ഷൻ സെന്ററിൽ പോയിട്ടില്ലേയെന്നും ജോ ജോൺ മാദ്ധ്യമപ്രവർത്തകരോട് തിരിച്ച് ചോദിച്ചു. തികച്ചും പരിഹാസത്തേടെയായിരുന്നു ജോ ജോൺ ചാക്കോയുടെ വാക്കുകൾ. സ്റ്റേഷൻ ജാമ്യം കിട്ടി പുറത്തിറങ്ങുന്ന ഷൈനിനെ കൊണ്ടുപോകാൻ എത്തിയതായിരുന്നു സഹോദരൻ.
നടൻ ഹോട്ടൽ മുറിയിൽ നിന്നും ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട് സമാനരീതിയിലാണ് സഹോദരൻ പ്രതികരിച്ചത്. ഓടിയതിൽ എന്ത് തെറ്റ്. റൺ കൊച്ചി റൺ സംഘടിപ്പിക്കാറുണ്ടല്ലോ, അതിന്റെ ഭാഗമായി കണ്ടാൽ മതി. ഇറങ്ങി ഓടുന്നതാണോ പ്രശ്നം. ഓടാനുള്ള പരിപാടികളായ മാരത്തോൺ നടത്താറില്ലേ ഇവിടെ എന്നായിരുന്നു, സഹോദരൻ പറഞ്ഞത്.















