പാകിസ്താൻ സൂപ്പർ ലീഗിലെ മത്സരത്തിനിടെ സ്പിന്നർ അബ്രാർ അഹമ്മദിനെ അയാളുടെ തന്നെ “കഴുത്ത് ഉളുക്കൽ” ആഘോഷം നടത്തി പരിഹസിച്ച് പേസർ ഹസൻ അലി. അബ്രാറിന്റെ കുറ്റി ഇളക്കിയ ശേഷമായിരുന്നു വിവാദമായ ആഘോഷം. കാറാച്ചി കിംഗ്സ് ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് മത്സരത്തിനിടെയായിരുന്നു ഹസൻ അലിയുടെ കളിയാക്കൽ.
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ-പാക് മത്സരത്തിൽ ശുഭ്മാൻ ഗില്ലിനെ പുറത്താക്കിയപ്പോഴാണ് അബ്രാർ കഴുത്ത് വെട്ടിക്കൽ ആഘോഷം നടത്തി വിവാദത്തിലായത്. രണ്ട് കൈയും കെട്ടിക്കൊണ്ട് ഗാലറിയിലേക്ക് മടങ്ങൂ എന്ന് തലകൊണ്ട് ആംഗ്യം കാണിക്കുകയായിരുന്നു അബ്രാർ.
മത്സരം ഇന്ത്യൻ ആധികാരികമായി വിജയിച്ചതോടെ ഇന്ത്യൻ ആരാധകരുടെ ട്രോളിന്റെ ഇരയായ അബ്രാർ പരിഹാസ കഥാപാത്രമായി. അതേസമയം ക്വെറ്റ ഇന്നിംഗ്സിന്റെ 19-ാം ഓവറിലാണ് ഹസൻ അലി അബ്രാറിനെ പുറത്താക്കിയത്. ഇതിന് പിന്നാലെയായിരുന്നു വിവാദ ആഘോഷവും പാകിസ്താൻ സൂപ്പർ ലീഗ് ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. മത്സരത്തിൽ കറാച്ചി കിംഗ്സ് ജയിച്ചിരുന്നു.
Hasan Ali, out here sweeping wickets
Abrar has been clean bowled 🎳#HBLPSLX I #ApnaXHai I #KKvQG pic.twitter.com/p3bX3m6SB9
— PakistanSuperLeague (@thePSLt20) April 18, 2025