കണ്ണൂർ: തലശേരിയിൽ രാഷ്ട്രീയ സ്വയം സേവക സംഘം ഉത്തര കേരള സംഘ ശിക്ഷാ വർഗ്ഗ് (വിശേഷ) അമൃതാനന്ദമയി മഠം ഉദ്ഘാടനം ചെയ്തു. കണ്ണൂർ മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരിയാണ് ദീപം കൊളുത്തിയത്.
രാഷ്‌ട്രീയ സ്വയം സേവക സംഘം ഉത്തര കേരള പ്രാന്ത പ്രചാരക് ശ്രീ.അ. വിനോദ് മുഖ്യപ്രഭാഷണം നടത്തി. വർഗ്ഗ് അധികാരി ഗോപാലകൃഷ്ണൻ, വർഗ്ഗ് കാര്യവാഹ് പി.ജി. ശശികുമാർ, രാഷ്‌ട്രീയ സ്വയം സേവക സംഘം മുതിർന്ന പ്രചാരകൻ എസ്. സേതുമാധവൻ തുടങ്ങിയവർ പങ്കെടുത്തു.















