അസം ഗുവാഹത്തിയിലെ കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തി താരദമ്പതികളായ സൂര്യയും ജ്യോതികയും. തമിഴ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായാണ് താരങ്ങൾ ക്ഷേത്രത്തിൽ എത്തിയത്. ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും ക്ഷേത്രദർശനം നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ക്ഷേത്രമണിയിൽ ചുവന്ന പട്ട് ചുറ്റുകയും വിളക്ക് തെളിയിക്കുകയും ചെയ്യുന്ന ചിത്രങ്ങൾ ജ്യോതിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

പുതുവത്സരാഘോഷ വേളയിൽ കോലാപ്പൂർ മഹാലക്ഷ്മിയുടെയും കാമാഖ്യയുടെയും പുണ്യ ശക്തിപീഠങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞത് അനുഗ്രഹീതമാണെന്ന് ജ്യോതിക കുറിച്ചു.

കോലാപൂരിലെ മഹാലക്ഷ്മി ക്ഷേത്രത്തിലും സൂര്യയും ജ്യോതികയും ദർശനം നടത്തിയിരുന്നു. ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകൾക്ക് ശേഷമാണ് ഇരുവരും മടങ്ങിയത്.
















