മുംബൈ: പരമ്പരാഗത നാടന്‍ വസ്ത്രങ്ങളുടെ ഇന്തയിലെ പ്രമുഖ ബ്രാന്‍ഡായ രാംരാജ് കോട്ടണ്‍ പുതുതായി അവതരിപ്പിക്കുന്ന പ്രീമിയം ടവല്‍സ് ശ്രേണിയായ ‘മൃദു’ ടവല്‍സിന്റെ ബ്രാന്‍ഡ് അംബാസഡറായി നടി മീനാക്ഷി ചൗധരിയെ നിയമിച്ചു. പ്രീമിയം ഹോം ടെക്‌സ്‌റ്റൈല്‍ വിഭാഗത്തിലേക്ക് പരിസ്ഥിതി സൗഹൃദമായ ഡിസൈനുകളും ആഡംബരവും മൃദുലതയും ഒത്തിണങ്ങുന്ന മൃദു ടവല്‍സുമായി ഇറങ്ങുകയാണ് രാംരാജ് കോട്ടണ്‍. 100% കോട്ടണും ഈറ്റ നാരുകളും സമന്വയിപ്പിച്ചാണ് മൃദു ടവലുകള്‍ തയാറാക്കിയിരിക്കുന്നത്.
ആധുനിക ജീവിത ശൈലിക്കനുസൃതമായി വളരെ ശ്രദ്ധാപൂര്‍വം തയാറാക്കിയ നാല് ഇനങ്ങളാണ് മൃദു ടവല്‍ കളക്ഷനില്‍ ഉള്ളത്. ഇറ്റാലിയന്‍, ജര്‍മന്‍ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് അനുസൃതമായി തയാറാക്കിയ സിഗ്നേച്ചര്‍ കളക്ഷനില്‍ 32 കോട്ടണ്‍ പ്രീമിയം പാറ്റേണുകളാണുള്ളത്. നന്നായി ഈര്‍പ്പം വലിച്ചെടുക്കുന്നതും നിറം മങ്ങാത്തതും ചുരുങ്ങാത്തതുമാണ് ഇവ. ഈറ്റ കൊണ്ടുള്ള ടവലുകള്‍ 100% ഈറ്റ പള്‍പ്പില്‍ നിന്നും നിര്‍മിച്ചവയാണ്. സില്‍ക്കിന്റെ മിനുസവും ജല ആഗിരണ ശേഷിയും പെട്ടെന്ന് ഉണങ്ങാനുള്ള ശേഷിയും ഉള്ളവയാണിവ.
ആഡംബര ശ്രേണിയില്‍ പെട്ട ടെറി ടവലുകള്‍ കോട്ടണും ഈറ്റയും ഇടകലര്‍ന്നതാണ്. ബാത്ത്, ഹാന്‍ഡ്, ലഞ്ച്, ഫേസ് ജൂനിയര്‍ ഇനങ്ങളില്‍ ഇവ ലഭിക്കും. ദിവസ ഉപയോഗത്തിന് സ്‌ട്രൈപ്പ്ഡ് ആന്‍ഡ് ചെക്ക്ഡ് ടവലുകളുണ്ട്.
‘രാംരാജ് കോട്ടന്റെ നവീനമായ ഡിസൈനുകളും ഉപഭോക്തൃ സൗഹൃദമായ ഇനങ്ങളും നല്‍കാനുള്ള ഉന്നത മേന്‍മക്കായുള്ള അചഞ്ചലമായ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് മൃദു ടവലുകള്‍. ഇന്ത്യയിലെ വീടുകളില്‍ കമനീയതയും മഹനീയതയും കൊണ്ടുവരാനുള്ള രാംരാജ് കോട്ടന്റെ പാരമ്പര്യത്തിന്റെ മകുടോദാഹരണമാണ് ഈ പുതിയ ഇനം വസ്ത്രങ്ങളുടെ വരവ്,’ രാംരാജ് കോട്ടണ്‍ മാനേജിംഗ് ഡയറക്ടര്‍ ബി ആര്‍ ആര്‍ അരുണ്‍ ഈശ്വര്‍ പറഞ്ഞു.
ഇന്ത്യയുടെ സംസ്‌കാരവും അമൂല്യമായ പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കുന്ന രാംരാജ് കോട്ടന്റെ മൃദു ടവല്‍സ് ബ്രാന്‍ഡ് അംബാസഡറായി തന്നെ തിരഞ്ഞെടുത്തത് അഭിമാനകരമായി കാണുന്നെന്ന് മീനാക്ഷി ചൗധരി പറഞ്ഞു.















