നടൻ ഷൈൻ ടോം ചാക്കോക്കെതിരെ തുറന്നടിച്ച് പുതുമുഖ നടി അപർണ ജോൺസ്. വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തൽ നൂറ് ശതമാനം ശരിയാണെന്നും ഷൈൻ ടോം ചാക്കോ വെള്ളപ്പൊടി തുപ്പുന്നത് കണ്ടിട്ടുണ്ടെന്നും അപർണ തുറന്നുപറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
“വിൻസിയുടെ അനുഭവം നൂറ് ശതമാനം ശരിയാണ്. ഞാനും ഒപ്പമുള്ളപ്പോഴാണ് ഷൈൻ വെള്ളപ്പൊടി തുപ്പിയത്. മയക്കുമരുന്നാണോ അതെന്ന് അറിയില്ല. വിവരങ്ങൾ അമ്മ സംഘടനയ്‌ക്ക് കൈമാറിയിട്ടുണ്ട്. സൂത്രവാക്യം സിനിമയുടെ സെറ്റിൽ ഷൈൻ എന്നോടും മോശമായി പെരുമാറിയിട്ടുണ്ട്”.
ലൈംഗികചുവയോടുള്ള മോശമായ സംസാരമായിരുന്നു ഷൈനിന്റേത്. ഷൂട്ടിംഗിനിടയിൽ ഇത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി. ഷൂട്ടിംഗ് സമയത്ത് തന്നെ ഐസി അംഗത്തോട് പരാതി പറഞ്ഞിരുന്നു. പരാതിയിൽ ഐസി ഉടനെ പരിഹാരമുണ്ടാക്കിയിരുന്നെന്നും നടി പറഞ്ഞു.