ന്യൂഡൽഹി: പഹൽഗാം ഭീകരൻമാരിൽ ഒരാൾ മുൻ പാക് സൈനികനെന്ന് അന്വേഷണ ഏജൻസികൾ. സംഘത്തിൽ ഏഴ് ഭീകരൻമാർ ഉണ്ടെന്നാണ് നിഗമനം. സംഘത്തിലുണ്ടായിരുന്ന ആസിഫ് ഫൗജി(മൂസ), സുലൈമാൻ ഷാ(യൂനുസ്), അബു തൽഹാ (ആസിഫ്) എന്നിവരുടെ രേഖാചിത്രങ്ങളാണ് സുരക്ഷാസേന പുറത്ത് വിട്ടത്.
രണ്ട് പ്രദേശവാസികൾ ഉൾപ്പെടെ സംഘമാണ് പഹൽഗാമിൽ ആക്രമണം നടത്തിയത്. ഇതിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞു. അനന്ത്നാഗ് സ്വദേശി ആദിൽ, ത്രാൽ സ്വദേശി ആസിഫ് ഷെയ്ഖ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ഇതിൽ ആസിഫ് ഫൗജി എന്ന മൂസ, മുൻ പാക് സൈനികനാണ്. കഴിഞ്ഞ വർഷം പൂഞ്ചിൽ വ്യോമസേനയുടെ വാഹനവ്യൂഹം ആക്രമിച്ചതും ഇയാളുടെ നേതൃത്വത്തിലാണ്. കേസിൽ ഇയാളെ പിടികിട്ടപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ദി റസിസ്റ്റൻസ് ഫ്രണ്ട് എറ്റെടുത്തെങ്കിലും പിന്നീൽ ലഷ്കർ ഇ തൊയിബ തന്നെയാണാണെന്നാണ് നിഗമനം.