പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി സ്വദേശി രാമചന്ദ്രന്റെ മകളുടെ വാക്കുകളിൽ നിന്നും ‘കലിമ’ ചൊല്ലാനാവശ്യപ്പെട്ട ഭാഗം ഒഴിവാക്കി മലയാള മാദ്ധ്യമങ്ങളും ലൈഫ്റ്റ് ലിബറൽ ഇസ്ലാമിസ്റ്റ് പ്രൊഫൈലുകളും. ഇന്ന് രാവിലെയാണ് രാമചന്ദ്രന്റെ മകൾ ആരതി മാദ്ധ്യമങ്ങളോട് സംസാരിച്ചത്.
പഹൽഗാമിൽ നടന്ന മുഴുവൻ കാര്യങ്ങളും ആരതി നിർവികാരതയോടെ വിവരിക്കുന്നുണ്ട്. ഭീകരർ ‘കലിമ’ എന്ന് പറഞ്ഞാണ് അടുത്തെത്തിയതെന്ന് ആരതി വ്യക്തമായി പറയുന്നുണ്ട്. എന്നാൽ മിക്ക മലയാള മാദ്ധ്യമങ്ങളും ആദ്യ ഭാഗം ഒഴിവാക്കിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇസ്ലാമിക ഭീകരരെ വെള്ളപൂശാനുള്ള ലെഫ്റ്റ് ലിബറൽ ഇസ്ലാമിസ്റ്റ് അജണ്ടയാണ് മറനീക്കി പുറത്തുവന്നത്.
‘ തീവ്രവാദി എന്റെയും അച്ഛന്റെയും അടുത്തേക്ക് വന്നു. അവർ കലിമ, കലിമ എന്നാണ് ചോദിച്ചത്. അറിയില്ലെന്ന് പറഞ്ഞു. അപ്പോൾ തന്നെ അച്ഛനെ എന്റെ മുന്നിൽ വച്ച് തന്നെ വെടിവച്ചു’- ഇതായിരുന്നു ആരതിയുടെ വാക്കുകൾ. പിന്നാലെ തനിക്ക് സഹായത്തിന് എത്തിയ കശ്മീരി ഡ്രൈവർമാരുടെ കാര്യവും ആരതി പറയുന്നുണ്ട്. തനിക്ക് കശ്മീരിൽ നിന്നും രണ്ട് സഹോദരങ്ങളെ ലഭിച്ചുവെന്നും ആരതി പറഞ്ഞിരുന്നു.
View this post on Instagram
“>
എന്നാൽ മാദ്ധ്യമങ്ങളും കമ്മി-സുടാപ്പി പ്രൊഫൈലുകളും ബോധപൂർവ്വം കലിമ ചൊല്ലാൻ ഭീകരർ ആവശ്യപ്പെട്ട ഭാഗം ഒഴിവാക്കി, ആരതിക്ക് കശ്മീരിൽ നിന്നും സഹോദരങ്ങളെ ലഭിച്ചു എന്ന തരത്തിലാണ് വാർത്തയും വീഡിയോയും നൽകിയത്. ഇത് പോസ്റ്ററാക്കിയ മാദ്ധ്യമങ്ങളുമുണ്ട്. ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ നിന്നും രാജ്യം വിമുക്തനാകും മുമ്പ് മുസ്ലീം ഭീകരവാദികളെ വെള്ളുപ്പിക്കാനുള്ള ശ്രമം നടക്കുന്നത്. ഈ വെളുപ്പിക്കൽ അത്ര നിഷകളങ്കവുമല്ല.