കോഴിക്കോട്: വീട്ടിൽ സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായി. വടകര കോട്ടപ്പള്ളിയിൽ നിന്നുമാണ് വീട്ടിൽ സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായത്.
കോട്ടപ്പള്ളി ചുണ്ടക്കൈ സ്വദേശി ചെവിടമ്മൽ വാജിദ് (28) നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 1.91 ഗ്രാം ഹാഷിഷ് ഓയിൽ പൊലീസ് കണ്ടെടുത്തു. പ്രതിയിൽ നിന്നും 28000 രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
രഹസ്യവിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെയോടെയാണ് പൊലീസ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയത്.മേഖലയിൽ മയക്കുമരുന്ന് വില്പന നടത്തുന്ന പ്രധാന കണ്ണിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഇന്ന് വടകര എൻ.ഡി പി.എസ് കോടതിയിൽ ഹാജരാക്കും.