ഇസ്ലാമാബാദ്: ഇസ്ലാമത ഭീകരർക്ക് പാകിസ്താൻ നൽകുന്ന പിന്തുണ പൊതുമദ്ധ്യേ തുറന്ന് സമ്മതിച്ച് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. മൂന്ന് പതിറ്റാണ്ടായി ഭീകരസംഘടനകൾക്ക് ധനസഹായവും പിന്തുണയും നൽകുന്നുണ്ട്, ഖ്വാജ ആസിഫ് പറഞ്ഞു. പഹൽഗാം ഭീകരാക്രണത്തിന് പിന്നാലെ ബ്രിട്ടീഷ് ചാനലായ സ്കൈ ന്യൂസിന് നൽകി അഭിമുഖത്തിനിടെയാണ് ഖ്വാജ ആസിഫിന്റെ കുറ്റസമ്മതം.
ഇന്ത്യയുമായി ഒരു “സമ്പൂർണ യുദ്ധം” ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ആസിഫ് പറഞ്ഞു. ” ഭീകരവാദ സംഘടനകളെ പിന്തുണയ്‌ക്കുകയും പരിശീലനം നൽകുകയും ധനസഹായം നൽകുകയും ചെയ്തതിന്റെ ഒരു നീണ്ട ചരിത്രമാണ് പാകിസ്താനുള്ളത്”, ഇതായിരുന്നു മാദ്ധ്യമപ്രവർത്തകയുടെ ചോദ്യം.
പഹൽഗാം ഭീകരാക്രമണത്തില പങ്ക് പുറത്തുവന്നതിനെ തുടർന്ന് പാകിസ്താൻ അന്താരാഷ്‌ട്ര തലത്തിൽ കൂടുതൽ ഒറ്റപ്പെടുകയാണ്. പാക് വിദേശകാര്യമന്ത്രിയുടെ പ്രതികരണം ഇന്ത്യയുടെ വാദത്തിന് കൂടുതൽ ശക്തിപകരുകയാണ്.
കഴിഞ്ഞ ദിവസം ഇന്ത്യ വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ വിദേശകാര്യമന്ത്രാലയത്തിലേക്ക് വിളിച്ച് വരുത്തിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിലെ പാകിസ്താന്റെ പങ്ക് പ്രതിനിധികളെ ഇന്ത്യ അറിയിച്ചു. ജർമനി, ജപ്പാൻ, പോളണ്ട്, യുകെ, റഷ്യ, ചൈന അംബാസിഡർമാരുമായാണ് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ചർച്ച നടത്തിയത്.പാകിസ്താനെതിരെ ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകളിൽ അന്താരാഷ്‌ട്ര പിന്തുണ ഉറപ്പാക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. അന്താരാഷ്‌ട്ര എജൻസികളുടെ സഹായത്താൽ മാത്രം മുന്നോട്ട് പോകുന്ന രാജ്യമാണ് പാകിസ്താൻ. പാകിസ്താനെ അന്താരാഷ്‌ട്ര തലത്തിൽ ഒറ്റപ്പെടുത്താനാണ് കേന്ദ്രസർക്കാർ നീക്കം.