കൊച്ചി: സിനിമാ ഛായാഗ്രഹകന്‍ സമീര്‍ താഹിറയുടെ മറൈൻ ഡ്രൈവിലെ ഫ്ലാറ്റ് ലഹരി ഉപയോഗത്തിന്റെ കേന്ദ്രമെന്ന് എക്സൈസ്. കഴിഞ്ഞ ദിവസം ഈ ഫ്ലാറ്റിൽവച്ചാണ് സംവിധായകരായ ഖാലിദ് റഹ്മാനും അഷ്‍റഫ് ഹംസയും അറസ്റ്റിലായത്. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തൽ.
മട്ടാഞ്ചേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിനിമ പ്രവർത്തകർ ഫ്ലാറ്റിലെ നിത്യസന്ദർശകരാണ്. എല്ലാവർക്കും തുറന്ന് കയറാൻ സാധിക്കുന്ന തരത്തിൽ കോമൺ കീ ആണ് ഉള്ളതെന്നും അറസ്റ്റിലായവർ മൊഴി നൽകി. ഛായാഗ്രഹകന്‍ സമീര്‍ താഹിറയ്‌ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉടൻ നോട്ടീസ് നൽകും.
ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ഖാലിദ് റഹ്‌മാൻ, അഷ്‌റഫ് ഹംസയെയും എക്സൈസ് സംഘം ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരിൽ നിന്നും കണ്ടെത്തിയത് . അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇവരുടെ കൂടെ അറസ്റ്റിലായ ഷാലിഫ് മുഹമ്മദാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം.















