കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് പെൺവാണിഭ സംഘങ്ങളിലേക്കും നീളുന്നു?? കേസിലെ മുഖ്യപ്രതി തസ്ലീമയുമായി പെൺവാണിഭ ഇടപാടെന്ന് മോഡൽ സൗമ്യ എക്സൈസിന് മൊഴി നൽകിയതായി വിവരം. തസ്ലീമയുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ ഇതുമായി ബന്ധപ്പെട്ടതാണെന്നും ലഹരി വിൽപ്പനയെ കുറിച്ച് അറിയില്ലെന്നും സൗമ്യ പറഞ്ഞതായാണ് വിവരം. അഞ്ച് വർഷമായി തസ്ലീമയുമായി ബന്ധമുണ്ട്. നടൻമാരെ അറിയാം. REAL MEAT എന്ന കോഡ് ഉപയോഗിച്ചാണ് പെൺവാണിഭ ഇടപാടെന്നും സൗമ്യ മൊഴി നൽകി. എന്നാൽ എക്സൈസ് സംഘം മൊഴി വിശ്വാസത്തിൽ എടുത്തിട്ടില്ല
ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്ന മൊഴിയാണ് ഷൈൻ നൽകിയത്. ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, സൗമ്യ എന്നിവരെ മൂന്ന് മുറിയിൽ ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യൽ എട്ട് മണിക്കൂർ പിന്നീട്ടു. ഇതിനിടെ ഷൈനിന്റെയും ശ്രീനാഥ് ഭാസിയുടെയും മാതാപിതാക്കൾ എക്സൈസ് ഓഫീസിൽ എത്തി. ഡി അഡിക്ഷൻ സെന്ററിലെ ചികിത്സാ രേഖകളുമായാണ് ഷൈനിന്റെ മാതാപിതാക്കൾ എത്തിയത്.















