തൃശൂർ: ഇത്തവണ തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇല്ല. ഘടകക്ഷേത്രങ്ങളുടെ തിടമ്പേറ്റാനും തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തില്ല
കഴിഞ്ഞതവണ പൂരത്തിന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയിരുന്നു. എഴുന്നെള്ളത്തിന് ഗജവീരൻ വരുമ്പോൾ തിരക്ക് കൂടുന്നതും, നിയന്ത്രിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും കൊണ്ട് പിൻമാറിയെന്ന് തെച്ചിക്കോട്ടുകാവ് ദേവസ്വം അറിയിച്ചു.
നെയ്തലക്കാവ് ഘടക പൂരമാണ് ഏറ്റവും അവസാനം വടക്കുന്നാഥ ക്ഷേത്രത്തിൽ പ്രവേശിക്കുക. പൂരത്തിന് ശേഷം രാമചന്ദ്രന് മടങ്ങിപ്പോകാൻ ജനത്തിരക്ക് മൂലം ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.
ഇത്തവണ പൂര വിളംബരത്തിൽ നിന്നും ആനയെ മാറ്റിയിരുന്നു.
ഫോട്ടോ കടപ്പാട് : Va PhOtOgRaPhY















