പാക് ഡിസൈനർക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച ബോളിവുഡ് നടി കരീന കപൂറിന് വ്യാപക വിമർശനം. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വിമർശനം ശക്തമാകുന്നത്. പാകിസ്താനെതിരെ രോഷം കൊടുമ്പിരിക്കൊള്ളുന്നതിനിടെയാണ്
ഡിസൈനർ ഫറാസ് മനാനിനൊപ്പമുള്ള നടിയുടെ ചിത്രമാണ് പുറത്തുവന്നത്.
ഏപ്രിൽ 27നാണ് ഫറാസ് മനൻ എന്ന ഡിസൈനർ കരീന കപൂറുമൊത്തുള്ള ചിത്രം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കിട്ടത്. വിത്ത് ദി ഒജി” എന്ന തലക്കെട്ടോടെയാണ് ഫറാസ് മനൻ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രം കരീന ഷെയർ ചെയ്യുകയും ചെയ്‌തു.
ഇന്ത്യയും പാകിസ്താനും യുദ്ധസമാനമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഈ സമയത്ത് കരീന കപൂർ ഖാൻ പാക് ഡിസൈനർ ഫറാസ് മനനൊപ്പം ദുബായിൽ ഫോട്ടോഷൂട്ട് നടത്തുന്ന തിരക്കിലാണ്. എന്നാണ് പലരും കമന്റിട്ടിരിക്കുന്നത്. ബോളിവുഡ് സെലിബ്രിറ്റികൾക്ക് സ്വന്തം രാജ്യത്തോട് കടമയില്ലേ? ഗദ്ദാർ, ബോയ്കോട്ട്ബോളിവുഡ്. ലജ്ജയില്ലാത്ത സ്ത്രീ എന്നിങ്ങനെ നിരവധി കമന്റുകളാണ് ഫോട്ടോയ്‌ക്ക് താഴെ നിറയുന്നത്.















