കണ്ണൂർ: കെഎസ്ആർടിസി ബസിന് തീപിടിച്ചു. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസിനാണ് തീപിടിച്ചത്. ആറ്റിങ്ങൽ മാമത്ത് വച്ചാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് എത്തി തീയണയ്‌ക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.
പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. പെട്ടെന്ന് യാത്രക്കാരോട് ബസിൽ നിന്ന് പുറത്തിറങ്ങാൻ പറഞ്ഞു. ബസിന്റെ അടിഭാഗത്ത് നിന്നാണ് തീപടർന്നത്. ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് യാത്രക്കാർ രക്ഷപ്പെട്ടത്. ബസിലുണ്ടായിരുന്ന 30 യാത്രക്കാരും സുരക്ഷിതരാണെന്ന് ബസ് ജീവനക്കാർ അറിയിച്ചു.















