തിരുവനന്തപുരം: ആശ സമരത്തെ പിന്തുണച്ചതിന് സര്‍ക്കാരില്‍ നിന്ന് തനിക്ക് വിലക്ക് നേരിട്ടതായി കേരള കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സാരാഭായ്. സാമൂഹ്യമാധ്യമ കുറിപ്പിലൂടെയാണ് സമരത്ത പിന്തുണച്ചതിന് തനിക്ക് വിലക്ക് നേരിട്ടതായുള്ള സൂചന മല്ലിക സാരാഭായ് പങ്കുവെച്ചത്.
‘ഒരു സർവകലാശാലയുടെ ചാൻസലർ ആകുക എന്നതിന്റെ അർത്ഥം ഇന്ന് ആദ്യമായി തിരിച്ചറിഞ്ഞു. മിണ്ടാതിരിക്കണോ,ശമ്പളം വർദ്ധിപ്പിക്കുന്നതിനെച്ചൊല്ലി തൃശ്ശൂരിൽ ആശാ വർക്കർമാരുടെ ഒരു പ്രക്ഷോഭം നടക്കുന്നുണ്ട്. എല്ലായിടത്തും ഈ തൊഴിലാളികൾ വളരെ പ്രധാനപ്പെട്ട ജോലി ചെയ്യുന്നുണ്ടെന്നും അവർക്ക് കുറഞ്ഞ വേതനമാണ് ലഭിക്കുന്നതെന്നും ഞാൻ വിശ്വസിക്കുന്നു.ഇവരുടെ വേതന വര്‍ധനവിനായി പൗരാവലിയുടെ സഹായത്തോടെ സാറാ ജോസഫ് ജോസഫിന്റെ നേതൃത്തില്‍ ഒരു കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട് . എന്റെ അഭിപ്രായം ചോദിക്കുകയും എന്റെ ജീവിതകാലം മുഴുവൻ ചെയ്തതുപോലെ അത് ഞാൻ നൽകുകയും ചെയ്തു. ആശമാരെ പിന്തുണക്കാന്‍ ഇനി അനുവദിക്കില്ല. ഞാനായിരിക്കാന്‍ ഇനി എന്ത് ചെയ്യണം?’ ഫേസ്‌ബുക്ക് കുറിപ്പിൽ മല്ലിക സാരാഭായ് ചോദിച്ചു.
തൃശൂരില്‍ ആശമാര്‍ക്ക് പ്രതിഷേധ ഓണറേറിയം വിതരണം ചെയ്യുന്ന പരിപാടി മല്ലിക സാരാഭായി ഉദ്ഘാടനം ചെയ്യും. സാമൂഹ്യ പ്രവര്‍ത്തകരായ സാഹ ജോസഫ് കല്‍പ്പറ്റ നാരായണന്‍, എന്നിവര്‍ പങ്കെടുക്കുന്ന പരിപാടി റഫീഖ് അഹമ്മദാണ് ഉദ്ഘാടനം ചെയ്യുന്നത്. പടിപാടിയില്‍ ആശ വര്‍ക്കര്‍മാര്‍ക്കായി ഓണ്‍ലൈനില്‍ ആദ്യഗഡു വിതരണമാണ് മല്ലികാ സാരാഭായ് നിര്‍വഹിക്കുന്നത്.















