കൊല്ലം : ഏഴിനം ഹൈബ്രിഡ് കഞ്ചാവും എൽഎസ്എഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ .ഉപയോഗശേഷം യുവാവ് ഹൈബ്രിഡ് കഞ്ചാവുകൾ കവറുകളിലാക്കി പേരെഴുതി ആൽബം പോലെയാക്കി സൂക്ഷിക്കുകയായിരുന്നു. കൊല്ലം കല്ലുംതാഴം സ്വദേശി അവിനാശ് ശശി ( 27) യാണ് എക്സൈസ് എൻഫോഴ്മെൻ്റിന്റെ പിടിയിലായത്
89 മില്ലി ഗ്രാം എൽഎസ്ഡിയും 20 ഗ്രാം കഞ്ചാവുമാണ് പ്രതിയുടെ വീട്ടൽ നിന്ന് കണ്ടെടുത്തത് . ഉപയോഗ ശേഷം ഹൈബ്രിഡ് കഞ്ചാവുകൾ കവറുകളിലാക്കി പേരെഴുതി സൂക്ഷിക്കുകയായിരുന്നു. ഉപയോഗിച്ച കഞ്ചാവുകളുടെ ആൽബം ഉണ്ടാക്കാൻ വേണ്ടിയാണ് കവറിലാക്കി
സൂക്ഷിച്ചതെന്ന് എക്സൈസ് പറയുന്നു. പാക്കറ്റുകളിലാക്കി സൂക്ഷിച്ച ഹൈബ്രിഡ് കഞ്ചാവുകളുടെ പേരുകളും പുറത്ത് എഴുതിയിട്ടുണ്ട്. മിഷിഗണ്‍, വൈറ്റ് ഹണ്ട്, ബ്ലാക്ക് ബെറി, കോപ്പര്‍ തുടങ്ങിയ ഏഴോളം പേരുകളാണ് ഒരോ പാക്കറ്റിലും എഴുതിയിരുന്നത്. ഇയാള്‍ക്കെതിരെ മുമ്പും എംഡിഎംഎ കേസുണ്ടെന്നും എക്സൈസ് പറഞ്ഞു.















