എറണാകുളം: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി. നിലവിലെ തെളിവുകള്‍ അനുസരിച്ച് വനം വകുപ്പിന് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ല. റാപ്പര്‍ വേടന്റെ മാലയിലെ പുലിപ്പല്ല് യഥാര്‍ത്ഥമാണോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
പുലിപ്പല്ല് യഥാര്‍ത്ഥമാണോ എന്ന് കണ്ടെത്തേണ്ടത് ശാസ്ത്രീയ പരിശോധനയിലാണ്. റാപ്പര്‍ വേടന്‍ പുലിയെ വേട്ടയാടിയെന്ന് വനംവകുപ്പിന് പരാതിയില്ല. പെരുമ്പാവൂര്‍ ജെഎഫ്എംസി കോടതിയുടെ ജാമ്യ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്
റാപ്പര്‍ വേടനെതിരെ സമാനമായ കുറ്റകൃത്യമില്ല എന്നും പുലിപ്പല്ല് കൈവശം വച്ചത് മനപ്പൂർവമാകണമെന്നില്ല എന്നും കോടതി പറയുന്നു.
ദുരുദ്ദേശമുണ്ടാകില്ലെന്ന സാധ്യതയും നിലനിൽക്കുന്നുണ്ട്. റാപ്പർ വേടൻ പുലിയെ വേട്ടയാടlയെന്നതിന് തെളിവില്ല എന്നും കോടതി നിരീക്ഷിച്ചു.
വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ ദൗർഭാഗ്യകരമാണ് എന്നാണ് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ ഇന്ന് രാവിലെ പ്രതികരിച്ചത്. പൊതു സമൂഹത്തിന്റെ വികാരം പരിഗണിക്കാനുള്ള ബാധ്യത വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഉണ്ടെന്നു മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.















