ഐപിഎല്ലിൽ ചരിത്രം രചിച്ച യുവതാരമാണ് രാജസ്ഥാൻ റോയൽസിന്റെ വൈഭവ് സൂര്യവംശി. ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തിലാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാം സെഞ്ച്വറിയും ഒരു ഇന്ത്യക്കാരന്റെ അതിവേഗ സെഞ്ച്വറിയുമാണ് ജയ്പൂരിൽ പിറന്നത്.
ക്രിക്കറ്റ് ലോകം യുവതാരത്തിന്റെ കഴിവുകളെ പുകഴ്‌ത്തുമ്പോൾ വൈഭവ് സൂര്യവംശിക്കെതിരെ ഒരു പരോക്ഷ ആരോപണവുമായി എത്തിയിരിക്കുകയാണ് ബോക്സർ വിജേന്ദർ സിംഗ്. മുൻ ഒളിമ്പ്യൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണ് ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ചത്.
ക്രിക്കറ്റിലും താരങ്ങൾ വയസ് കുറയ്‌ക്കാൻ തുടങ്ങിയോ എന്നായിരുന്നു വിജേന്ദറിന്റെ പേസ്റ്റ്. ഇതിൽ ആരുടെയും പേര് വിജേന്ദർ പറഞ്ഞതുമില്ല. ഇതിന് പിന്നാലെ ബോക്സർക്കെതിരെ വ്യാപകമായി വിമർശനം ഉയർന്നു. ഇതോടെ മറ്റൊരു പോസ്റ്റ് താരം പങ്കിട്ടു. “സത്യം പറയും സമാധാനത്തോടെ ഇരിക്കൂ” എന്നായിരുന്നു പോസ്റ്റ്. 14 വർഷവും 32 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു വൈഭവ് സെഞ്ച്വറി നേടിയത്. അതേസമയം വൈഭവ് പ്രായത്തിൽ കൃത്രിമത്വം നടത്തിയോ എന്ന കാര്യത്തിൽ തെളിവും വലിയ ആരോപണങ്ങളുമില്ല.
Bhai aaj kal umar choti ker ke cricket me bhe khelne lage 🤔
— Vijender Singh (@boxervijender) April 30, 2025
“>















