തൃശൂർ : സിപിഎം വിലക്കിനെ തള്ളി ആശാ വർക്കർമാരുടെ സമര വേദിയിൽ മല്ലിക സാരാഭായ് ഓൺലൈനായി പങ്കെടുത്തു. ‘ആശാവർക്കർമാർക്ക് പൊതുസമൂഹത്തിന്റെ ഓണറേറിയം’ നൽകുന്ന ചടങ്ങിലാണ് സന്ദേശം വായിച്ചത്. തൃശ്ശൂർ ബാലഭവനിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. പരിപാടി കവി റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു
താൻ ആശാ വർക്കർമാർക്കൊപ്പമെന്ന് മല്ലിക സാരാഭായ് പ്രസ്താവിച്ചു. “അശാവർക്കർമാർ വിലമതിക്കപ്പെടേണ്ടതാണ്, പക്ഷെ അവർ സമൂഹത്തിൽ അവഗണിക്കപ്പെടുന്നു”. സർക്കാർ ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കണം എന്നും അവർ ആവശ്യപ്പെട്ടു. ആശാവർക്കർമാർക്കൊപ്പം നിലകൊള്ളുന്നുവെന്നും മല്ലികാ സാരാഭായി പറഞ്ഞു.
ആശാവർക്കർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് പൗരസമൂഹത്തിന്റെ ഓണറേറിയം മല്ലിക സാരാഭായി കൈമാറി. ആയിരം രൂപയാണ് ഓണറേറിയമായി കൈമാറിയത്. ഓൺലൈൻ ട്രാൻസാക്ഷനിലൂടെ തുക കൈമാറുകയായിരുന്നു. ഓണറേറിയം നൽകുന്ന പരിപാടിയിൽ നിന്ന് വിട്ടുനിൽക്കണമെന്ന് സർക്കാർ താക്കീതുണ്ടെന്ന് നേരത്തെ മല്ലിക പറഞ്ഞിരുന്നു.