തിരുവനന്തപുരം : റാപ്പർ വേടനെ അറസ്റ്റ് ചെയ്ത വാർത്ത റിപ്പോർട്ട് ചെയ്തപ്പോൾ ജാതീയമായി അവഹേളിച്ചെന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ പൊലീസിൽ പരാതി. ഏഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് ഡയറക്ടർ കെ.മാധവനെതിരെ രാമൻ ബിനീഷ് കൊടുങ്ങല്ലൂർ എന്നയാളാണ് ഡി.വൈ.എസ്.പിക്ക് പരാതി നൽകിയത്.
വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് കണ്ടെടുത്ത ശേഷം വാർത്ത റിപ്പോർട്ട് ചെയ്തപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് ജാതീയമായി അവഹേളിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.”കഞ്ചാവ് തുന്നിയിട്ട കുപ്പായം” എന്ന തലക്കെട്ടിൽ ചെയ്ത വാർത്തയാണ് പരാതിക്കാധാരം. വേടന്റെ ചിത്രം പ്രദർശിപ്പിച്ച് “കഞ്ചാവ് തുന്നിയിട്ട കുപ്പായം” എന്ന് വിശേഷിപ്പിച്ചത് ജാതീയമായുള്ള അവഹേളനമാണെന്നാണ് രാമൻ ബിനീഷ് കൊടുങ്ങല്ലൂർ പരാതിപ്പെടുന്നത്.
ചാനലിനെതിരെ എസ്.സി- എസ്.ടി വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് രാമൻ ബിനീഷിന്റെ ആവശ്യം. റിപ്പോർട്ടർ ചാനൽ കൺസൾട്ടിംഗ് എഡിറ്റർ ഡോ.അരുൺകുമാറിനെയും പരാതിയിൽ സാക്ഷിയായി ചേർത്തിട്ടുണ്ട്.
വേടനെ അറസ്റ്റ് ചെയ്ത വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരെ വൻ തോതിലുള്ള പ്രചാരണമാണ് ഒരു കൂട്ടർ അഴിച്ചു വിട്ടത്.