തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം രാഷ്ട്രത്തിനു സമർപ്പിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെ 17 പേർ വേദിയിൽ ഉണ്ടാകും. എന്നാൽ ചടങ്ങിൽ സംസാരിക്കുന്നത് മൂന്നു പേർ മാത്രമാണ്.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഷിപ്പിംഗ്പോർട്സ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി,ജോർജ് കുര്യൻ,സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി.എൻ.വാസവൻ, സംസ്ഥാന മന്ത്രിമാരായ വി.ശിവൻകുട്ടി,ജി.ആർ.അനിൽ,സജി ചെറിയാൻ,മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,എം.പിമാരായ ശശിതരൂർ,അടൂർ പ്രകാശ്,എ.എ.റഹീം,എം.വിൻസെന്റ് എം.എൽ.എ,അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി,മേയർ ആര്യരാജേന്ദ്രൻ,അദാനി പോർട്സ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി എന്നിവർ പങ്കെടുക്കും.
പ്രതിപക്ഷ നേതാവ് വി ഡി സതീശന് വേദിയിൽ ഇരിപ്പിടം നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ പ്രസംഗിക്കുന്നത് മൂന്നുപേർ മാത്രം
പ്രധാനമന്ത്രി, മുഖ്യമന്ത്രി , വി എൻ വാസവൻ എന്നിവരാണ് പ്രസംഗിക്കുക.
ഉദ്ഘാടന ചടങ്ങിന്റെ വിശദാംശങ്ങൾ
10:30 പ്രധാനമന്ത്രി വിഴിഞ്ഞത്തെത്തും
25 മിനിട്ട് പദ്ധതി പ്രദേശത്ത് സന്ദർശനം
11 മണിക്ക് പ്രധാനമന്ത്രി വേദിയിലെത്തും
പ്രധാനമന്ത്രിയെ വേദിയിലേക്ക് സ്വാഗതം ചെയ്യും
11:02 to 11:05 തുറമുഖം മന്ത്രി വി എൻ വാസവന്റെ സ്വാഗത പ്രസംഗം
11:05 to 11:10 മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം
11:10 to 11:15 തുറമുഖം രാജ്യത്തിനു സമർപ്പിക്കും
11:15 to 12:00 പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം (45 മിനിട്ട്)
12: 00 പ്രധാനമന്ത്രി മടങ്ങും















