ന്യൂഡൽഹി: കേരളത്തിലെ പാകിസ്താന്റെ പേരിലുള്ള സ്ഥലനാമങ്ങൾ മാറ്റണമെന്ന ജനവികാരത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പാകിസ്താന്റെ പേരിലുള്ള സ്ഥലനാമങ്ങൾ മാറ്റേണ്ട കാര്യമില്ലെന്ന് അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജനം ടിവി ആരംഭിച്ച ‘കേരളത്തിൽ പാകിസ്താൻ വേണ്ട’ എന്ന ക്യാമ്പയിനോട് പ്രതികരിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി. പേര് മാറ്റേണ്ട ഒരാവശ്യവുമില്ല. ഇത്തരം ഒരു ക്യാമ്പയിന്റെയും ആവശ്യവുമില്ല. അനാവശ്യമായി ആളുകളുടെ ഇടയിൽ പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുകയാണ്, ഗോവിന്ദൻ പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനോടുള്ള വിദ്വേഷം നീറി പുകയുകയാണ്. ഭീകരർക്ക് ചെല്ലും ചെലവും കൊടുക്കുന്ന പാകിസ്താനെതിരെ രാജ്യമെമ്പാടും രോഷം ആളിക്കത്തുകയാണ്. ഇത്തരം ഒരവസരത്തിലാണ് സിപിഎമ്മിന്റെ പാക് പ്രേമം എന്നതും ശ്രദ്ധേയമാണ്. സ്വന്തം നാടിന് പാക് പേര്, രാജ്യസ്നേഹിയായ ഏതൊരാൾക്കും അസഹനീയമാണ്. അതിനാൽ തന്നെയാണ് പ്രദേശവാസികൾ പേരുമാറ്റം ആവശ്യപ്പെടുന്നതും. ചോറ് ഇന്ത്യയിലും കൂറ് പാകിസ്താനിലുമായവർ മാത്രമേ പേര് മാറ്റത്തെ എതിർക്കൂ എന്നിരിക്കെയാണ് സിപിഎം സെക്രട്ടറിയുടെ രോഷ പ്രകടനം. രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ എത്തിയത് തീവ്ര മുസ്ലീ പിന്തുണയോടെയാണ് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു. തീവ്ര മുസ്ലീം വോട്ട് ബാങ്ക് ലക്ഷ്യമാക്കിയാണ് ഗോവിന്ദന്റെ പ്രസ്താവനയെന്നും വ്യക്തം.
കേരളത്തിൽ പാകിസാന്റെ പേരിൽ അറിയപ്പെടുന്ന സ്ഥലങ്ങളുടെ പുനർനാമകരണം ചെയ്യണമെന്ന് എന്നാവശ്യപ്പെട്ടു കൊണ്ടാണ് ജനം ടിവിയുടെ ക്യാമ്പയിൻ. പേര് മാറ്റം എന്ന പ്രദേശവാസികളുടെ വർഷങ്ങൾ പഴക്കമുള്ള ആവശ്യം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കൂടുതൽ ശക്തിപ്പെടുകയായിരുന്നു.















