ന്യൂഡൽഹി: പ്രശസ്ത പാകിസ്താനി സൂഫി ഗായകൻ അബിദ പർവീണിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്തു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഹാനിയ ആമിർ, മഹിര ഖാൻ, അലി സഫർ, ഫവാദ് ഖാൻ തുടങ്ങിയ പ്രമുഖ പാക് സെലിബ്രിറ്റികളുടെയും കായിക താരങ്ങളുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും ഇന്ത്യയിൽ പൂട്ട് വീണിരുന്നു. ഇന്റെ തൂറാഹ്‌സിയായാണ് കൂടുതൽ പാക് പ്രമുഖകരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരോധിക്കുന്നത്.
നിലവിൽ അബിദ പർവീണിന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ തുറക്കാൻ ശ്രമിച്ചാൽ, “ഇന്ത്യയിൽ അക്കൗണ്ട് ലഭ്യമല്ല. ഈ ഉള്ളടക്കം നിയന്ത്രിക്കാനുള്ള നിയമപരമായ അഭ്യർത്ഥന ഞങ്ങൾ പാലിച്ചതിനാലാണ് ഇത് സംഭവിക്കുന്നത്” എന്ന സന്ദേശം ലഭിക്കും.
ഇന്ത്യയിലെ സംഗീതപ്രേമികളെ ആഴത്തിൽ സ്പർശിച്ച ‘തു ജൂം,’ ‘മേൻ നാരായേ മസ്താന,’ ‘പർദാദാരി,’ ‘ചാപ് തിലക്’, ‘ആഖ’ തുടങ്ങി നിരവധി ക്ലാസിക്കുകൾ പർവീൺ ആലപിച്ചിട്ടുണ്ട്. പാക് പ്രമുഖരുടെ ഇന്ത്യയിലുള്ള സോഷ്യൽ മീഡിയ പേജുകളിലൂടെ പ്രകോപനപരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് കേന്ദ്രസർക്കാരിന്റെ നടപടി.