മദ്യപിച്ച് ലക്കുകെട്ടവർ ഓടിച്ച ബെൻസ് പാഞ്ഞുകയറി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പുനെ-ബെംഗളൂരു ദേശീയപാതയിൽ ഇന്ന് രാവിലെയാണ് സംഭവം. അമിത വേഗത്തിലെത്തിയ കാർ വാഡ്ഗോ പാലത്തിന്റെ ബാരിക്കേഡ് തകർത്ത് സർവീസ് റേഡിലേക്ക് പതിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന നാലുപേരും മദ്യലഹരിയിലായിരുന്നുവെന്ന് ഡിസിപി പറഞ്ഞു. പ്രതികൾ ആദ്യം ഹിൻജാവാഡിയിൽ എത്തി മദ്യപിച്ചു. പിന്നീട് കത്രാജിലേക്ക് പോയി. ഇവിടെ നിന്ന് പുലർച്ചെ തിരിച്ചുവരുന്നതിനിടെയാണ് സ്പ്ലെൻഡർ ബൈക്കിൽ പോയ യുവാവിനെ ഇടിച്ചുതെറിപ്പിച്ചത്. ബൈക്ക് ഓടിച്ചിരുന്ന യുവാവ് തത്ക്ഷണം മരിച്ചു. ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്നവർക്കും പരിക്കേറ്റും.
ഇവരുടെ കാറിൽ നിന്ന് ഒഴിഞ്ഞൊരു മദ്യകുപ്പിയും ലഭിച്ചു. കുനാൽ ഹുഷാർ എന്ന 23-കാരനാണ് കൊല്ലപ്പെട്ടത്. ധങ്കവാഡിയിലെ ശ്രീസദ്ഗുരു ശങ്കർ മഹാരാജ് സമാധി മഠത്തിൽ കീർത്തനത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കുനാൽ ബിസിഎ വിദ്യാർത്ഥിയാണ്.