ന്യൂഡൽഹി: ഇന്ത്യക്കെതിരെ കടുത്ത ആക്രമണം നടത്തുമെന്ന് ആവർത്തിച്ച് പറയുന്ന പാകിസ്താൻ മന്ത്രിമാരെ വെട്ടിലാക്കുന്ന റിപ്പോർട്ട് പുറത്ത്. യുദ്ധത്തിന് മുറവിളികൂട്ടുന്ന പാകിസ്താന് ആയുധങ്ങൾക്ക് ക്ഷമമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാവുന്നത്. മെയ് രണ്ടിന് നടന്ന സ്പെഷ്യൽ കോർപ്സ് കമാൻഡർമാരുടെ സമ്മേളനത്തിൽ ഈ വിഷയം ചർച്ച ചെയ്തിരുന്നു. ദേശീയ വാർത്ത ഏജൻസികളും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
ആയുധക്ഷാമം കാരണം പാകിസ്താന്റെ യുദ്ധശേഷി വെറും നാല് ദിവസം മാത്രമേ ഉണ്ടാകുള്ളൂവെന്നാണ് വിവരം. നിലവിൽ സംഘർഷങ്ങൾ നടക്കുന്ന യുക്രെയ്ൻ, ഇസ്രായേൽ രാജ്യങ്ങളുമായുള്ള ആയുധ ഇടപാടുകളാണ് പാകിസ്താനെ വലച്ചത്. ഇത് പീരങ്കികളുടെയും വെടിക്കോപ്പുകളുടെയും ക്ഷാമത്തിനും കാരണമായി.
ഉഗ്രശേഷിയുള്ള ആയുധങ്ങൾ ഉപയോഗിക്കേണ്ടി വന്നാലും അത് 96 മണിക്കൂർ മാത്രമേ നീണ്ടുനിൽക്കുകയുള്ളൂ. ഇത് പാക് സൈന്യത്തെ സ്വാഭാവികമായും ദുർബലപ്പെടുത്തും. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ കൈക്കൊണ്ട നടപടികളിൽ വിറങ്ങലിച്ച് നിൽക്കുന്ന പാകിസ്താന് വൻ തിരിച്ചടിയാണ് നൽകിയത്.
ഇതോടെ പാകിസ്താൻ പ്രതിരോധ മന്ത്രാലയം വളരെയധികം ആശങ്കയിലും പരിഭ്രാന്തിയിലുമാണ്. പാകിസ്താൻ മുൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് സൈന്യം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് നേരത്തെ തുറന്നുപറഞ്ഞിരുന്നു.