തിരുവനന്തപുരം : കാട്ടാക്കടയിൽ വിവാഹസൽക്കാരത്തിനിടെ ബിയർ കുപ്പി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. കാട്ടാക്കട കൃപ ഓഡിറ്റോറിയത്തിന് പുറകുവശത്തെ പാചക പുരയ്‌ക്ക് സമീപത്ത് വച്ചായിരുന്നു ആക്രമണം. ഓഡിറ്റോറിയത്തിനു അടുത്തുവച്ച് മദ്യപിച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിനു കാരണം.
ആരുമാനൂർ സ്വദേശി അജീറിനാണ് കുത്തേറ്റത്. കണ്ടല സ്വദേശി കണ്ണനാണ് അജീറിനെ ആക്രമിച്ചത്. പരുക്കേറ്റ അജീറിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിൽ കുത്തേറ്റ അജീറിന്റെ നില ഗുരുതരമാണ്.അജീറിനെ ആക്രമിച്ച ശേഷം കിരൺ കണ്ണൻ ഓടി രക്ഷപ്പെട്ടു.















