മലപ്പുറം: മലപ്പുറം പൊന്നാനി ചമ്രവട്ടം ജംക്ഷനിലെ ബിവറേജസ് ഔട്ട്ലെറ്റിനു നേരെ പെട്രോൾ ബോംബ് ആക്രമണം. കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ പിടിയിൽ. പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ ഉണ്ടായിരുന്ന ബെവ്ക്കോ ഔട്ട്ലെറ്റ് പുഴമ്പ്രത്തേക്ക് മാറ്റിയിരുന്നു. ഇതിനെതിരെ ജനകീയ പ്രതിഷേധം തുടരുകയാണ്. അതിനിടെയാണ് ആക്രമണം ഉണ്ടായത്.
ഇന്നലെ രാത്രിയാണ് മൂന്നംഗ സംഘം പെട്രോൾ ബോബ് എറിഞ്ഞത്. ഔട്ട്ലെറ്റിന്റെ മുൻവശത്തെ ചില്ലുകൾ ആക്രമണത്തിൽ തകർന്നു. സിസിടിവി കാമറകൾക്കും കേടുപാടുകൾ ഉണ്ട്.
ബെവ്ക്കോ ഷോപ്പ് മാനേജരുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പരിസരത്തെ താമസക്കാരായ പ്രായപൂർത്തിയാകാത്ത മൂന്ന് പേരാണ് കൃത്യം നടത്തിയതെന്നു കണ്ടെത്തി. അവരെ അറസ്റ്റ് ചെയ്തു.പ്രായപൂർത്തിയാവാത്ത മൂന്നു പേരെയും ജുവനൈയിൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി.അറസ്റ്റിലായ മൂന്ന് ആൺകുട്ടികളെയും ഒരു ജുവനൈൽ റിഫോം സ്കൂളിൽ പ്രവേശിപ്പിച്ചു.















