തിരുവനന്തപുരം: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയെ കസ്റ്റഡിയിലെടുത്ത രീതി കാടത്തമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്. മാതാപിതാക്കളോടൊത്ത് ഭക്ഷണം കഴിക്കുകയായിരുന്ന ഷാജനെ ഷർട്ടിടാൻ പോലും അനുവദിക്കാതെയാണ് പോലീസ് പിടികൂടിയത്.
ഷാജൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മനുഷ്യാവകാശം ലംഘിക്കാതെ പൊലീസിന് നടപടികൾ സ്വീകരിക്കാം. മാദ്ധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് നിരന്തരം പറയുന്ന ഭരണകൂടം ഒരു മാദ്ധ്യമപ്രവർത്തകനെ വീട്ടിൽക്കയറി അതിക്രമിച്ച് പിടികൂടുന്നത് ന്യായീകരിക്കാനാവില്ല.
ഷാജനെതിരെ അതിക്രമം കാണിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. ഇത്തരം മാദ്ധ്യമവേട്ടകളെ അംഗീകരിക്കാനാവില്ലെന്നും ശക്തമായ പ്രതിരോധം തീർക്കുമെന്നും പ്രസ് ക്ലബ് പ്രസിഡന്റ് പി ആർ പ്രവീണും സെക്രട്ടറി എം രാധാകൃഷ്ണനും അറിയിച്ചു















