ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ഒരു പത്രസമ്മേളനം ബുധനാഴ്ച രാവിലെ 10:00 മണിക്ക് നടക്കുമെന്ന് പ്രതിരോധ മന്ത്രാലയം (MoD) അറിയിച്ചു. ഓപ്പറേഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ വാർത്താ സമ്മേളനത്തിൽ പങ്കുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിലാണ് പത്രസമ്മേളനം നടക്കുക.
പഹൽഗാമിൽ പാകിസ്താൻ പിന്തുണയോടെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിനു മറുപടിയുമായി ഭാരത സൈന്യം.പാക്കിസ്താനിലും പാക്ക് അധിനിവേശ ജമ്മു കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ സൈന്യം മിന്നൽ മിസൈലാക്രമണം നടത്തി. ഇതേവരെ 30 ഭീകരർ കൊല്ലപ്പെട്ടെന്നും 55 പേർക്ക് പരുക്കേറ്റെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിട്ട ദൗത്യം ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകൾ സംയുക്തമായിട്ടാണ് നടത്തിയത്. ഇന്നു പുലർച്ചെ 1. 44 ഓടെയാണ് മുസാഫർബാദ്, ബഹവൽപുർ, കോട്‌ലി, മുരിഡ്‌ക് എന്നിവടങ്ങളിലെ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്.