ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന് ബിഗ് സല്യൂട്ടെന്ന് മുൻ പ്രതിരോധമന്ത്രിയും മുതിന്ന കോൺഗ്രസ് നേതാവുമായ എ. കെ ആന്റണി. ലോകരാഷ്‌ട്രങ്ങൾ ഇത്രത്തോളം ഇന്ത്യയെ പിന്തുണച്ച ഒരു കാലഘട്ടമുണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ നടത്തുന്നത് ഇന്ത്യ നടത്തുന്നത് യുദ്ധമല്ലെന്നും ഭീകർക്കെതിരായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ നല്ല തുടക്കമാണെന്നും ഇനിയും മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. പാക് സൈന്യത്തിന് തൊട്ട് പിന്നിൽ നിൽക്കുന്ന ഭീകരരെ തുടച്ച് നീക്കാൻ സൈന്യം ഇനിയും മുന്നോട്ടും പോകുമെന്ന് ഉറപ്പുണ്ട്. എപ്പോൾ എങ്ങനെയെന്നുള്ളത് സൈന്യത്തിന്റെ തീരുമാനമാണ്. സൈന്യം നടപടി ആരംഭിച്ചിരിക്കുന്നു. ഇന്ത്യൻ സൈന്യത്തിൽ പൂർണ്ണവിശ്വാസമുണ്ടെന്നും ആന്റണി കൂട്ടിച്ചേർത്തു.
സൈനിക നടപടിയിൽ എപ്പോഴും ലക്ഷ്യങ്ങളുണ്ട്. എല്ലാവരും പിന്തുണയ്‌ക്കുമെന്ന് പ്രതീക്ഷിക്കാറുമില്ല. എന്നാൽ ഇപ്പോൾ ഇന്ത്യയുടെ കൂടെ ലോകത്തിന്റെ മനസാക്ഷിയുണ്ട്. ഇത്രയും പിന്തുണ ഇന്ത്യയ്‌ക്ക ലഭിച്ച കാലഘട്ടമുണ്ടായിട്ടില്ല. കാരണം ഇന്ത്യ നടത്തുന്നത് യുദ്ധമല്ല. ഭീകർക്കെതിരായ നടപടിയാണ്.
ഭീകരതയ്‌ക്കെതിരായ ഏത് നടപടിക്കും രാജ്യം ഒറ്റക്കെട്ടാണ്. ഇക്കാര്യത്തിൽ സർക്കാരിന് പൂർണ്ണപിന്തുണ നൽകും. കശ്മീർ പട്ടിണിയിലായിട്ടും കശ്മീരിലെ മഹാ ഭൂരിപക്ഷം ജനങ്ങളും ഒറ്റക്കെട്ടായി ഇന്ത്യൻ സൈന്യത്തിനൊപ്പമാണ്. ഇത് മുൻപൊന്നും ഇല്ലാത്തതാണ്. ഇതിൽ അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു















