ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ കൊടും ഭീകരൻ അബ്ദുൾ മാലിക് കൊല്ലപ്പെട്ടതായി സ്ഥിരീകരണം . ലഷ്കർ തലവൻ ഹാഫിസ് സയിദിന്റെ വലംകൈയായ ഇയാൾ മുരുഡ്ക്കിലെ മസ്ജിദ് വാ മർകസ് തൈബിൽ നടന്ന മിസൈലാക്രണത്തിലാണ് കൊല്ലപ്പെട്ടത്.
ലഷ്‌കർ-ഇ-തൊയ്ബ ആസ്ഥാനമാണ് മുരുഡ്ക്കിലെ മസ്ജിദ് വാ മർകസ്. പാക് ഭീകരവാദത്തിന്റെ സർവകലാശാലയെന്നും നേഴ്സറിയെന്നും മസ്ജിദ് വാ മർകസ് തൈബ അറിയപ്പെടുന്നു. അൽ-ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദൻ പണം നൽകി പടുത്തുയത്തിയതാണ് ഈ കേന്ദ്രം. ഇന്ത്യ തൂക്കിക്കൊന്ന ഭീകരൻ അജ്മൽ കസബിന് പരിശീലനം ലഭിച്ചത് ഇവിടെ നിന്നാണ്.
2000-ലാണ് മസ്ജിദ് വാ മർകസ് തൈബ സ്ഥാപിക്കപ്പെടുന്നത്. 82 ഏക്കർ വിസ്തൃതിയിലാണ് ഭീകര കേന്ദ്രം സ്ഥിതി ചെയ്യുന്നത്. മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തത് ഇവിടെ വച്ചായിരുന്നു എന്നാണ് റിപ്പോർട്ട്. വളരെക്കാലമായി ഇന്ത്യൻ ഇന്റലിജൻസിന്റെ നിരീക്ഷണത്തിലായിരുന്നു പ്രദേശം. മിസൈലാക്രമണ സമയത്ത് 600 പേർ ഇവിടെ ഉണ്ടായിരുന്നു എന്നാണ് വിവരം. 30 ഭീകരർ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുണ്ട്.
ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തത്. പുലര്‍ച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. ബഹവല്‍പൂര്‍, മുസാഫറബാദ്, കോട്‌ലി, മുരിഡ്കെ തുടങ്ങിയ 9 കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്.