കൊല്ലം: നിലമേലിൽ ഹെറോയിനും കഞ്ചാവുമായി അസം സ്വദേശികൾ പിടിയിലായി . അസം സാറുചല സ്വദേശികളായ മുസമ്മിൽ ഹുസൈൻ (27), അമീനുൾ ഹഖ് (19) എന്നിവരാണ് ചടയമംഗലത്ത് എക്സൈസിന്റെ പിടിയിലായത്.
ഇവരിൽ നിന്നും 2.3 ഗ്രാം ഹെറോയിനും കഞ്ചാവും കണ്ടെടുത്തു. നിലമേലിലും പരിസര പ്രദേശങ്ങളിലും വില്പനയ്‌ക്കായി കൊണ്ടുവന്നതാണ് ഈ ലഹരി പദാർഥങ്ങൾ.എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഒരു ഗ്രാം ഹെറോയിന് 10000 രൂപയിലേറെയാണ് വില .















