തിരുവനന്തപുരം: പാലക്കാട് ഉപതെരെഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിത്വത്തിനു ശ്രമിച്ച് സീറ്റു കിട്ടാതെ കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി. സരിനെ പുനരധിവസിപ്പിച്ച് സി പി എം.
പി. സരിനെ കെ ഡിസ്കിൽ നിയമിച്ചു. വിജ്ഞാന കേരളം പരിപാടിയുടെ സ്ട്രാറ്റജിക് അഡ്വൈസറായാണ് സരിന്റെ നിയമനം. ഏതാണ്ട് 80,000 രൂപയാണ് മാസശമ്പളം.
കെപിസിസിയുടെ ഡിജിറ്റൽ മീഡിയ ചുമതയുണ്ടായിരുന്ന സരിൻ പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്താണ് സരിൻ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ എത്തിയത്. പാലക്കാട് സ്ഥാനാർത്ഥിത്വത്തെച്ചൊല്ലിയുള്ള തർക്കത്തിന്റെ ഒടുവിലാണ് കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തുന്നത്. തുടർന്ന് എൽ ഡി എഫ് സ്ഥാനാർഥി ആയി മത്സരിക്കുകയും ചെയ്തിരുന്നു.
കെ ഡെസ്കിൽ പി. സരിനെ പുനരധിവസിപ്പിക്കുക ആയിരുന്നുവെന്നും പാർട്ടി മാറിയെത്തിയതിന് പ്രതിഫലമെന്നും ആരോപണം ഉയരുന്നുണ്ട്.
സി പി എം പാര്‍ട്ടി വേദികളില്‍ സജീവമായിരുന്ന സരിന് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് പുതിയ പദവി നല്‍കിയിരിക്കുന്നത്.















