ഓപ്പറേഷൻ സിന്ദൂറിനെ അവഹേളിച്ചുകൊണ്ട് മലയാളി താരത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി. ‘ടർബോ’ സിനിമയിലെ നടി ആമിന നിജാമാണ് ‘ചോറ് ഇവിടെയും കൂറ് അവിടെയുമുള്ള ആ നടി.
ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ ക്രൂരതയുടെ മുഖമാണ് പുറത്ത് വന്നതെന്നും മിസൈൽ ആക്രമണത്തിൽ പാകിസ്താനിൽ ഒരു കുട്ടിയുൾപ്പെടെ പാവപ്പെട്ട സാധാരണക്കാർ കൊല്ലപ്പെട്ടുവെന്നുമായിരുന്നു ആമിനയുടെ സ്റ്റോറി. ഒരു പാകിസ്താനി സ്ത്രീയുടെ പോസ്റ്റും ഇവർ ഷെയർ ചെയ്തിരുന്നു.
പാകിസ്താനിലെ 9 ഭീകരകേന്ദ്രങ്ങളെയാണ് ആക്രമിച്ചതെന്ന് ദൃശ്യങ്ങൾ സഹിതം ഇന്ത്യ പുറത്ത് വിട്ടതിന് പിന്നാലെ പോസ്റ്റ് അപ്രത്യക്ഷമായി. കാരണം ഏതോ പാകിസ്താനി സോഷ്യൽ മീഡിയതാരം പങ്കുവച്ച വ്യാജ പോസ്റ്റായിരുന്നു നടി പങ്കുവച്ചത്. ‘പാക് പ്രേമം’ തലയ്ക്ക് പിടിച്ചത് കാരണം നടിക്ക് ഇത് തിരിച്ചറിയാൻ സാധിച്ചില്ലെന്ന് മാത്രം. പോസ്റ്റ് പിൻവലിച്ചെങ്കിലും കടുത്ത വിമർശനമായിരുന്നു കമന്റ് ബോക്സ് നിറയെ.
പിന്നാലെ പുതിയ വാദവുമായി രംഗപ്രേവശം ചെയ്യുന്ന നടിയെ ആണ് സോഷ്യൽ മീഡിയ കണ്ടത്. ‘നിരവധി ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാതിരിക്കുമ്പോഴും രാജ്യത്തിന്റെ സാമ്പത്തിക സ്ഥതി മോശമായിരിക്കുമ്പോഴും നമ്മുടെ രാജ്യം കൊലപാതകം നടത്തിയതിൽ ഞാൻ ലജ്ജിക്കുന്നു. യുദ്ധവും കൊലപാതകവും സമാധാനം കൊണ്ടുവരുന്നില്ല. ഞാൻ സ്വന്തം ജനങ്ങളുടെ ക്ഷേമത്തിനായി ചിന്തിക്കുന്ന ഒരു ഇന്ത്യക്കാരനാണ്, അഹങ്കാരത്തിന് മുറിവേൽക്കുമ്പോൾ മാത്രം സംസാരിക്കുന്ന ആളല്ലെന്നുമായിരുന്നു ആമിനയുടെ പുതിയ പ്രതികരണം.
‘മലയാള സിനിമ ഈ നടിയെ ഓർത്ത് ലജ്ജിക്കണം’, ‘കുറച്ച് ദിവസത്തേക്ക് പാകിസ്താനിൽലേക്ക് നടിയെ അയക്കണം തിരിച്ചു വരികയാണെങ്കിൽ ബാക്കി അപ്പോൾ ചോദിക്കാം’ തുടങ്ങി നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെ നിറയുന്നത്. മറ്റ് ചിലർ പോസ്റ്റ് കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും പ്രധാനമന്ത്രിയെയും ടാഗ് ചെയ്തിട്ടുണ്ട്.















