ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാർലമെന്റ് സമ്മേളനത്തിൽ വിങ്ങിപ്പൊട്ടി പാക് എം പിയും പാകിസ്താൻ മുൻ സൈനിക ഉദ്യോഗസ്ഥനുമായ താഹിർ ഇക്ബാൽ. അള്ളാഹു പാകിസ്താനികളെ രക്ഷിക്കട്ടെയെന്ന് പറഞ്ഞാണ് താഹിർ ഇക്ബാൽ പൊട്ടിക്കരഞ്ഞത്. ദൈവത്തിനല്ലാതെ മറ്റാർക്കും പാകിസ്താനെ രക്ഷിക്കാൻ കഴിയില്ലെന്നും ദൈവം പാകിസ്താനെ രക്ഷിക്കട്ടെയെന്നും പാക് എംപി പറഞ്ഞു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
Former Pakistani Army Officer, Major Tahir Iqbal and now a member of Pakistani Parliament broke down in National Assembly of Pakistan.
He said – We are weak, we are sinners… please Allah save us. 😭 pic.twitter.com/4X8qNW2AOB
— Incognito (@Incognito_qfs) May 8, 2025
ഇന്ത്യയുടെ കനത്ത തിരിച്ചടിയിൽ വിറങ്ങലിച്ചിരിക്കുകയാണ് പാകിസ്താൻ. കഴിഞ്ഞ ദിവസം ഇന്ത്യൻ സൈനിക കേന്ദ്രത്തിന് നേരെ പാകിസ്താൻ ആക്രമണം നടത്താൻ ശ്രമിച്ചെങ്കിലും സൈന്യം ശക്തമായി പ്രതിരോധിച്ചിരുന്നു. ഇന്ത്യയെ ആക്രമിച്ചാൽ ശക്തമായ പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഇന്ത്യ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും പ്രകോപനം തുടരുകയാണ് പാക് സൈന്യം.
ഇന്ത്യൻ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പാകിസ്താൻ നടത്തിയ മിസൈലാക്രമണങ്ങൾക്കും ഡ്രോൺ ആക്രമണങ്ങൾക്കും സൈന്യം ശക്തമായ തിരിച്ചടി നൽകി. പാക് സൈനികരുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തു.